Entertainment
ലൈംഗികാതിക്രമ കേസ്; സംവിധായകന് വികെ പ്രകാശിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
യുവതിയായ തിരക്കഥാകൃത്തിന്റെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. നിലവില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പരാതിക്ക് പിന്നില്‍ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമെന്നാണ് വികെ പ്രകാശിന്റെ ആരോപണം.കഥാ ചര്‍ച്ചയ്ക്ക് വിളിച്ചുവരുത്തി ലൈംഗീകാതിക്രമത്തിന് ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. 2 വര്‍ഷം മുന്‍പ് കൊല്ലത്തുവച്ച് അതിക്രമം നടന്നുവെന്നാണ് പരാതിയില്‍ ഉള്ളത്.