inner-image

സ്മാർട്ട്ഫോണ്‍ വിപണിയിലെ ഓണാവേശം വർധിപ്പിച്ചുകൊണ്ട് വിവോ തങ്ങളുടെ ടി3 സീരീസിലെ പുതിയ സ്മാർട്ട്ഫോണിന്റെ ലോഞ്ച് തിയതി വെളിപ്പെടുത്തിയിരിക്കുന്നു.വിവോ ടി3 അ‌ള്‍ട്ര 5ജി (Vivo T3 Ultra) ലോഞ്ച് തിയതിയാണ് കമ്ബനി പ്രഖ്യാപിച്ചിരിക്കുന്നത്.

വിവോ ടി3 അ‌ള്‍ട്ര സെപ്റ്റംബർ 12ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും എന്ന് വിവോ അ‌റിയിച്ചിരിക്കുന്നു.

 വിവോ ടി സീരീസിലെ പ്രീമിയം സ്മാർട്ട്ഫോണ്‍ എന്ന നിലയിലാണ് വിവോ ടി3 അ‌ള്‍ട്ര എത്തുക.

വിവോ ടി3 അ‌ള്‍ട്രയുടെ പ്രധാന ഫീച്ചറുകള്‍: 80W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,500mAh ബാറ്ററി, 3D കർവ്ഡ് AMOLED ഡിസ്പ്ലേ, 12GB വെർച്വല്‍ റാം എന്നിവ ഈ അ‌ള്‍ട്ര മോഡലില്‍ ഉണ്ടാകും എന്ന് കമ്ബനി സ്ഥിരീകരിച്ചിട്ടുണ്ട്.ഇതിലെ 6.78 ഇഞ്ച് 1.5K ഡിസ്‌പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റും 4,500 nits പീക്ക് ബ്രൈറ്റ്നസും ഉണ്ടായിരിക്കും.

മീഡിയടെക് ഡിമെൻസിറ്റി 9200+ ചിപ്‌സെറ്റാണ് വിവോ ടി3 അ‌ള്‍ട്രയുടെ കരുത്ത്. 12ജിബി റാമിനൊപ്പമാണ് 12ജിബി വെർച്വല്‍ റാമും ഈ ഫോണ്‍ വാഗ്ദാനം ചെയ്യുക. അ‌തിനാല്‍ മികച്ച പെർഫോമൻസ് തന്നെ പ്രതീക്ഷിക്കാം.

Ad Image Ad Image Ad Image Ad Image Ad Image Ad Image