Entertainment
മദ്യപിച്ച് ബഹളമുണ്ടാക്കിയ കേസ്; നടന്‍ വിനായകന് ജാമ്യം
നടന്‍ വിനായകന് ജാമ്യം. പൊതുഇടത്തില്‍ മോശമായി പെരുമാറിയതിനും മദ്യപിച്ച് ബഹളം വെച്ചതിനും ഹൈദരാബാദ് വിമാനത്താവള പൊലീസ് വിനായകനെതിരെ കേസെടുത്തിരുന്നു.സ്റ്റേഷന്‍ ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. സിഐഎസ്‌എഫ് ഉദ്യോഗസ്ഥരുടെ പരാതിയെത്തുടര്‍ന്നാണ് നടനെതിരെ കേസെടുത്തത്. വിമാനത്താവളത്തിലെ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് നടനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിമാനത്താവളത്തില്‍ വെച്ച് സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തതായി വിനായകന്‍ പറഞ്ഞിരുന്നു.കൊച്ചിയില്‍ നിന്നും ഗോവയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. ഗോവയിലേക്കുള്ള കണക്ടിങ് ഫ്ലൈറ്റിനായാണ് നടന്‍ ഹൈദരാബാദിലെത്തിയത്. ഇവിടെ വച്ച് ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് നടനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നുവെന്നാണ് വിവരം.