inner-image

പാർട്ടി രൂപീകരിച്ചതിന് ശേഷം നടന്ന ആദ്യ സംസ്ഥാന സമ്മേളനത്തിൽ തമിഴ് നടൻ വിജയുടെ രാഷ്ട്രീയ പാർട്ടി തമിഴ് വെട്രി കഴകത്തിന്റെ (TVK) നയപ്രഖ്യാപനം നടന്നു. ലക്ഷക്കണക്കിന് ആളുകളാണ് തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തത്. സമ്മേളനവേദിയില്‍ താരം പാര്‍ട്ടി പതാക ഉയര്‍ത്തി. തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ വിക്രവണ്ടിയിലാണ് സമ്മേളനം നടന്നത്.

  മതനിരപേക്ഷ, സാമൂഹിക നീതി, സമത്വം എന്നീ ആശയങ്ങളിലൂന്നിയാണ്‌ പാർട്ടിയുടെ പ്രവർത്തനം.മതേതര സാമൂഹ്യനീതിയുടെ ആശയങ്ങളുമായി പൊതുജനങ്ങളെ സേവിക്കാനാണ് താനെത്തുന്നതെന്ന് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് വിജയ് പറഞ്ഞു. രാഷ്ട്രീയത്തിൽ താനൊരു ശിശു അല്ലെന്നും ആത്മവിശ്വാസത്തോടെ രാഷ്ട്രീയം കളിക്കുന്ന ഒരു കുട്ടിയാണെന്നും താനെന്നും ഡിഎംകെ തമിഴ്നാടിനെ കൊള്ളയടിക്കുന്ന കുടുംബമാണെന്നും ബിജെപി യുടെ ഫാസിസ്റ്റു രാഷ്ട്രീയത്തെയും വിജയ് കളിയാക്കി. സ്ത്രീകൾക്ക്‌ ടീവിക് യിൽ പ്രത്യേക പ്രാധാന്യം ഉണ്ടാകുമെന്നും 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ എല്ലാ സീറ്റിലും മത്സരിക്കുമെന്നും വിജയ് പ്രഖ്യാപിച്ചു.

Ad Image Ad Image Ad Image Ad Image Ad Image Ad Image