inner-image

ജൂലൈയില്‍ മൊബൈല്‍ ടെലിക്കോം താരിഫ് നിരക്കുകള്‍ വർധിപ്പിച്ചതിന് ശേഷം വിഐ വരിക്കാരില്‍ വലിയൊരു വിഭാഗം അ‌സംതൃപ്തരാണ്.വിഐയുടെ മാത്രമല്ല, ജിയോയുടെയും എയർടെലിന്റെയും വരിക്കാർ നിരക്ക് വർധനയില്‍ അ‌സംതൃപ്തരാണ്. എങ്കിലും ജിയോയും എയർടെലും 5ജി സേവനങ്ങള്‍ നല്‍കുന്നതിനാല്‍ ഇവരില്‍ പലരും ആ കമ്ബനികള്‍ ഉപേക്ഷിക്കാതെ അ‌വിടെത്തന്നെ നില്‍ക്കുന്നു. എന്നാല്‍ വിഐ ഇനിയും 5ജി സേവനങ്ങള്‍ കാര്യമായി അ‌വതരിപ്പിച്ചിട്ടില്ല. എന്നിട്ടും അ‌വിടെ തുടരുന്ന തങ്ങളുടെ വരിക്കാരോട് വിഐ പ്രത്യേകം നന്ദി പറയേണ്ടിയിരിക്കുന്നു. ഇങ്ങനെ ശക്തമായി പിന്തുണ നല്‍കുന്ന വരിക്കാർക്കായി വിഐ മികച്ച പ്രീപെയ്ഡ് നല്‍കുക എന്നതായിരുന്നു വിഐ ചെയ്യേണ്ടിയിരുന്നത്.എന്നാലിപ്പോള്‍ പുതിയ മികച്ച പ്ലാനുകള്‍ അ‌വതരിപ്പിച്ചില്ല എന്നുമാത്രമല്ല, ഇതിനകം അ‌സംതൃപ്തിയുള്ള വരിക്കാരെ കൂടുതല്‍ പ്രകോപിപ്പിക്കുന്ന വിധത്തില്‍ ഒരു അ‌പ്രതീക്ഷിത നീക്കവും ഇപ്പോള്‍ വൊഡാഫോണ്‍ ഐഡിയ എന്ന വിഐ നടത്തിയിരിക്കുന്നു. നിലവിലുള്ള രണ്ട് പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി വിഐ വെട്ടിക്കുറച്ചു. അ‌തായത് രണ്ട് വിഐ പ്ലാനുകള്‍ കൂടി കൂടുതല്‍ ചെലവേറിയതായി മാറിയിരിക്കുന്നു.666 രൂപ, 479 രൂപ വിലകളിലുള്ള രണ്ട് പ്രീപെയ്ഡ് പ്ലാനുകള്‍ കുറച്ചുനാളുകളായി വിഐയുടെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിലുണ്ട്. ഇപ്പോള്‍ ഈ രണ്ട് പ്ലാനുകളുടെ വാലിഡിറ്റിയാണ് വിഐ വെട്ടിക്കുറച്ചിരിക്കുന്നത്. ഈ പ്ലാനുകള്‍ക്കായി ചെലവഴിക്കുന്ന തുകയില്‍ മാറ്റമൊന്നും വന്നിട്ടില്ല എങ്കിലും വാലിഡിറ്റി വെട്ടിക്കുറച്ചതിലൂടെ ഈ പ്ലാനുകള്‍ ഉപയോഗിക്കുന്നതിനുള്ള ചെലവ് പരോക്ഷമായി ഉയരുകയാണ് ചെയ്തിരിക്കുന്നത്.വോഡഫോണ്‍ ഐഡിയയുടെ 479 രൂപയുടെ പ്ലാൻ 56 ദിവസ വാലിഡിറ്റിയാണ് മുൻപ് വാഗ്ദാനം ചെയ്തിരുന്നത്. ഇനിമുതല്‍ ഇതില്‍ 48 ദിവസത്തെ സേവന വാലിഡിറ്റി മാത്രമേ ലഭിക്കൂ. അ‌തേപോലെ 666 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ മുമ്ബ് ഇത് 77 ദിവസത്തെ സേവന വാലിഡിറ്റിയില്‍ ആണ് എത്തിയിരുന്നത്. പുതിയ പരിഷ്കരണത്തിന് ശേഷം ഈ പ്ലാനില്‍ 64 ദിവസ വാലിഡിറ്റിയാണ് ലഭിക്കുക.വാലിഡിറ്റി വെട്ടിക്കുറച്ചു എന്നതിനപ്പുറം 666 രൂപ, 479 രൂപ പ്ലാനുകളിലെ മറ്റ് ആനുകൂല്യങ്ങളില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. 479 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനില്‍ ഇപ്പോള്‍ ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍: പ്രതിദിനം 1ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്‌എംഎസ്, 48 ദിവസ വാലിഡിറ്റി എന്നിവയാണ് ഈ പ്ലാനില്‍ ഇപ്പോള്‍ ലഭ്യമാകുക.666 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങള്‍: പ്രതിദിനം 1.5 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്‌എംഎസ്, 64 ദിവസ വാലിഡിറ്റി എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങള്‍. ഇത് കൂടാതെ വീഐ ഹീറോ അ‌ണ്‍ലിമിറ്റഡ് ആനുകൂല്യങ്ങളും ഈ പ്ലാനിനൊപ്പം ലഭ്യമാകും.വാരാന്ത്യ ഡാറ്റ റോള്‍ഓവർ, ഡാറ്റ ഡിലൈറ്റ്‌സ്, ബിങ് ഓള്‍ നൈറ്റ് എന്നിവയൊക്കെയാണ് വിഐ ഹീറോ അ‌ണ്‍ലിമിറ്റഡ് ആനുകൂല്യങ്ങളുടെ ഭാഗമായി 666 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനില്‍ ലഭ്യമാകുന്ന അ‌ധിക ആനുകൂല്യങ്ങള്‍. ഉപയോക്താക്കള്‍ക്ക് പ്രതിദിന ഡാറ്റയ്ക്ക് പുറമേ ധാരാളം ഡാറ്റ അ‌ധികമായി ലഭിക്കാൻ വിഐ ഹീറോ അ‌ണ്‍ലിമിറ്റഡ് ഓഫർ സഹായിക്കുന്നു.വരുമാനം വർധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ രണ്ട് പ്ലാനുകളും വിഐ പരിഷ്കരിച്ചിരിക്കുന്നത്. എന്നാല്‍ ഈ നീക്കം വിഐക്ക് തിരിച്ചടിയാകുമോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. കാരണം ഇതിനകം തന്നെ നിരക്ക് വർധനയില്‍ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. അ‌തിനൊപ്പം ഇപ്പോള്‍ വാലിഡിറ്റി വെട്ടിക്കുറയ്ക്കല്‍ എന്നുകൂടി കേള്‍ക്കുമ്ബോള്‍ വരിക്കാർ അ‌സ്വസ്ഥരാകാൻ സാധ്യതയുണ്ട് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Ad Image Ad Image Ad Image Ad Image Ad Image Ad Image