അടുക്കളയുടെ സ്ഥാനം തെറ്റരുത്; കുടുംബത്തിന്റെ അടിത്തറ തന്നെ ഇല്ലാതാക്കും

വീട് പണിയുമ്പോൾ വാസ്തു നോക്കുന്നതുപോലെ, അടുക്കള പണിയുമ്ബോള്‍ വാസ്തു ശരിയാണോ എന്ന് നോക്കേണ്ടതും വളരെ അനിവാര്യമാണ്.കൃത്യമായ രീതിയിലല്ല അടുക്കള പണിതിരിക്കുന്നത് എങ്കില്‍, ആ വീട്ടില്‍ വസിക്കുന്നവർക്ക് കഷ്ടകാലമായിരിക്കും. അസുഖങ്ങള്‍ വരാൻ സാധ്യത കൂടുതല്‍. സാമ്ബത്തികപരമായി നേട്ടങ്ങളും ഇവർക്ക് കുറവായിരിക്കും.
ഈ പ്രശ്നങ്ങള്‍ ഒഴിവാക്കി, വീട്ടിലേയ്ക്ക് ഐശ്വര്യവും ദേവ പ്രീതിയും ലഭിക്കാൻ ശ്രദ്ധിക്കേണ്ട ചില വസ്തുതകളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.തെക്കു കിഴക്കേ മൂലവാസ്തു പ്രകാരം തെക്കു-കിഴക്ക് മൂലയാണ് അടുക്കള പണിയാൻ ഏറ്റവും ഉത്തമമമായി കണക്കാക്കുന്നത്. കാരണം, ഈ ഏരിയ ആഗ്നിയുമായി ബന്ധപ്പട്ടിരിക്കുന്നു. അതിനാല്‍, ഈ സ്ഥാനത്ത് അടുക്കള പണിതാല്‍, ഇവിടെ പാചകം ചെയ്തെടുക്കുന്ന ആഹാരം ശുദ്ധീകരിക്കപ്പെടുന്നു. അതുപോലെ, ഈ മൂലയിലേയ്ക്ക് സൂര്യ പ്രകാശം നല്ലരീതിയില്‍ ലഭിക്കും. ഇത് നല്ലൊരു പോസിറ്റീവ് എനർജി വീടിന് നല്‍കാനും, എല്ലാവരിലും സന്തോഷവും സമാധാനവും നിറയ്ക്കാനും ഇത് സഹായിക്കും.ഈ മൂലയില്‍ അടുക്കള പണിതാല്‍, ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടും. നല്ല ആരോഗ്യകരമായ ആഹാരം തയ്യാറാക്കി കഴിക്കാൻ സാധിക്കും. വീട്ടിലേയ്ക്ക് ധനവും സന്തോഷവും വന്നുചേരും.
കിഴക്ക്-പടിഞ്ഞാറ് മൂല തെക്കു കിഴക്ക് മൂലയില്‍ എന്നതുപോലെ തന്നെ കിഴക്ക് വടക്ക് മൂലയിലും അടുക്കള പണിയാവുന്നതാണ്. സൂര്യനുമായി ബന്ധപ്പെട്ടിരിക്കുന്ന ദിക്കാണ് കിഴക്ക്. കിഴക്ക് മൂലയിലയില്‍ അടുക്കള വന്നാല്‍, വീടിനകത്ത് നല്ല പോസിറ്റീവ് എനർജി ലഭിക്കും. പടിഞ്ഞാറുഭാഗം വെള്ളത്തിനെയാണ് പ്രതിനിധീകരിക്കുന്നത്. ഇത് വീട്ടില്‍ സമാധാനവും സ്ഥിരതയും കൈവരിക്കാൻ സഹായിക്കും.വടക്ക് തെക്ക് മൂല ഒരിക്കലും വടക്ക്- തെക്ക് മൂലയില്‍ അടുക്കള പണിയാൻ പാടുള്ളതല്ല. വടക്ക് കുമ്ബേരന്റ ദിശയായാണ് കണക്കാക്കുന്നത്. ഈ സ്ഥാനത്ത് അടുക്കള പണിയുന്നത് വീട്ടിലേയ്ക്ക് സമ്ബത്ത് വരുന്നത് കുറയാൻ കാരണമായേക്കും. കൂടാതെ, തെക്കുഭാഗത്തായാണ് നിങ്ങള്‍ അടുക്കള പണിയുന്നതെങ്കില്‍, വീട്ടില്‍ അനിഷ്ട സംഭവങ്ങള്‍ നടക്കാം. കുടുംബ വഴക്ക് വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
ബാത്ത്റൂം അടുക്കളയോട് ചേർന്ന് ബാത്ത്റൂം പണിയുന്നത് നല്ലതല്ല. അതുപോലെ, മുകളിലത്തെ നിലയിലെ ബാത്ത്റൂം താഴെ, അടുക്കളയ്ക്കു നേരെയാണ് വരുന്നതെങ്കില്‍, അതും ശുഭകരമല്ല. കോണിപ്പടിയുടെ അടിയിലായി അടുക്കള പണിയുന്നതും നല്ല ലക്ഷണമല്ല. അടുക്കളയുടെ വാതില്‍ അടുക്കളയുടെ വാതില്‍ പണിയുമ്ബോഴും സ്ഥാനം നോക്കേണ്ടത് അനിവാര്യമാണ്. വടക്ക് അല്ലെങ്കില്‍ കിഴക്കുഭാഗത്തായി അടുക്കള വാതില്‍ വരുന്നതാണ് ഉചിതം. കാരണം, കിഴക്ക് ഇന്ദ്രദേവനെ പ്രതിനിധീകരിക്കുന്നതിനാല്‍, ഇവിടെ വാതില്‍ പണിയുന്നത് വീടിന് ഐശ്വര്യം നല്‍കാൻ സഹായിക്കും. കൂടുതല്‍ നല്ല കാര്യങ്ങള്‍ നടക്കും.
അതുപോലെ, വടക്ക് കുബേരനെയാണ് പ്രതിനിധീകരിക്കുന്നത്. അതിനാല്‍, സമ്ബത്ത് വന്നുചേരാൻ നല്ലതാണ്. വടക്ക് ഭാഗത്തും തെക്കുഭാഗത്തുമായി അടുക്കളയുടെ വാതില്‍ പണിയാൻ പാടുള്ളതല്ല. കാരണം, തെക്ക് യമദേവന്റെ ദിക്കായാണ് കണക്കാക്കുന്നത്. ഈ ദിശയില്‍ വാതില്‍ വരുന്നത് ദോഷങ്ങള്‍ വരുത്തി വെയ്ക്കും. അതുപോലെ, വടക്ക്, വരുണ ദേവനെയാണ് പ്രതിനിധീകരിക്കുന്നത് അതിനാല്‍, തീയുമായി ബന്ധപ്പെട്ട യാതൊന്നും ഈ ദിശയില്‍ വരാതിരിക്കുന്നതാണ് നല്ലത് ജനാല അടുക്കളയുടെ ജനാല സ്ഥാപിക്കുമ്ബോഴും ദിശ നോക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച്, കിഴക്ക്, അല്ലെങ്കില്‍ വടക്ക് ഭാഗത്തേയ്ക്കായി അടുക്കളയുടെ ജനാല സ്ഥാപിക്കുന്നതാണ് ഉചിതം. സൂര്യപ്രകാശം കൃത്യമായി വീടിനകത്തേയ്ക്ക് ലഭിക്കാൻ ഇത് സഹായിക്കും.
വീട്ടുകാരുമായുള്ള ഐക്യം വർദ്ധിപ്പിക്കാനും വീട്ടിലേയ്ക്ക് നല്ലപോലെ സമ്ബത്ത് വരാനും ഇത് സഹായിക്കും. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ജനാല പണിയുമ്ബോള്‍ നല്ല ഉയരത്തില്‍, വലുപ്പത്തില്‍ പണിതെടുക്കാൻ ശ്രദ്ധിക്കുക. ഇത് വീട്ടിലേയ്ക്ക് വേണ്ടത്ര പ്രകാശവും ഊർജവും വരാൻ സഹായിക്കും. അടുക്കളയിലേയ്ക്ക് പൊടികള്‍ കയറാതിരിക്കാൻ ഇത് സഹായിക്കും. നല്ല വൃത്തിയില്‍ ആഹാരം പാചകം ചെയ്യാനും ഇത് സഹായിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
