Environment, Local News
വാടാനപ്പിള്ളി കടപ്പുറത്ത് ചാള ചാകര
വാടാനപ്പിള്ളി : വാടാനപ്പിള്ളി കടപ്പുറത്ത് ഇന്ന് ഉച്ചക്ക് ചാള ചാകര കാണപ്പെട്ടു. ഈ പ്രതിഭാസം ഇപ്പോൾ ഇടയ്ക്കിടെ കാണപ്പെടുന്നുണ്ട്. എന്താണ് ഇതിന് കാരണമെന്നു ഇതു വരെ ബോധ്യപ്പെട്ടിട്ടില്ല. കാലാവസ്ഥ വ്യതിയാനമാണോ ഇതിന് കാരണം എന്ന് സമുദ്ര ഗവേഷണ ശാസ്ത്രജ്ഞർ പഠിക്കുന്നുണ്ട്.