inner-image

ന്യൂ യോർക്ക്: യു.എസ്. ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം ഇറ്റാലിയൻ താരം യാനിക് സിന്നറിന്. ഫൈനല്‍ മത്സരത്തില്‍ യു.എസിന്റെ ടെയ്ലർ ഫ്രിറ്റ്സിനെ പരാജയപ്പെടുത്തിയാണ് സിന്നർ കിരീടം സ്വന്തമാക്കിയത്.

ഈ വർഷത്തില്‍ തന്നെ ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടവും താരം വിജയിച്ചിരുന്നു. സ്കോർ: (6-3,6-4, 7-5).ആവേശം നിറഞ്ഞ ഫൈനലില്‍ ആദ്യസെറ്റ് 6-3ന് സിന്നർ സ്വന്തമാക്കി. പിന്നീട്, മത്സരം കടുത്തെങ്കിലും 6-4ന് രണ്ടാംസെറ്റും ഇറ്റാലിയൻ താരംതന്നെ പിടിച്ചെടുത്തു. മൂന്നാം സെറ്റില്‍ ഒരുഘട്ടത്തില്‍ ഫ്രിറ്റ്സ് മുന്നിലെത്തി. എന്നാല്‍, ലോക ഒന്നാംനമ്ബർ താരത്തില്‍ നിന്നും സെറ്റ് പിടിച്ചെടുക്കാൻ ഫ്രിറ്റ്സിനായില്ല. ഇതോടെ, 7-5 സ്കോറോടെ മൂന്നാംസെറ്റും യുഎസ് ഓപ്പണ്‍ കിരീടവും സിന്നറിന് സ്വന്തം.

നേരത്തെ, ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസിലെ പുരുഷ സിംഗിള്‍സ് ഫൈനലില്‍ അന്ന് റഷ്യയുടെ ഡാനില്‍ മെദ്വദേവിനെ തോല്‍പ്പിച്ചായിരുന്നു സിന്നർ ആദ്യ ഗ്രാൻഡ്സ്ലാം കിരീടമണിഞ്ഞത്. സ്കോർ; 3-6,3-6,6-4,6-4, 6-3.

Ad Image Ad Image Ad Image Ad Image Ad Image Ad Image