Sports
രണ്ടാം ട്വന്റി 20 യിലും ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ജയം
ഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ട്വന്റി 20 മത്സരത്തിൽ ബംഗ്ലാദേശിനെ 86 റണ്ണിന് ഇന്ത്യ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് എടുത്തു. 222 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 9 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് എടുക്കാനെ സാധിച്ചുള്ളൂ.41 റണ്ണെടുത്ത മഹമ്മദുല്ല ബംഗ്ലാദേശിന്റെ ടോപ് സ്കോറർ ആയി.
ഇന്ത്യക്കായി നിതീഷ് റെഡ്‌ഡി 74 ഉം റിങ്കു സിംഗ് 53 റണ്ണും നേടി. വരുൺ ചക്രവർത്തിയും നിതീഷ് റെഡ്‌ഡിയും 2 വീതം വിക്കെറ്റുകൾ വീഴ്ത്തി ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി. മൂന്നു മത്സര പരമ്പരയിൽ ഇന്ത്യ 2-0 ന് മുന്നിലാണ്.