Politics
"സ്വച്ഛ് ഭാരത് ഫണ്ടില്‍നിന്ന് 8,000 കോടിയോളം രൂപ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പി ആർ വർക്കിനായി ചെലവഴിച്ചു ഗുരുതര ആരോപണവുമായി സാകേത് ഗോഖലെ"
തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഗോഖലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത് പ്രധാനമന്ത്രിയുടെ വ്യക്തിപരമായ പ്രചാരണത്തിനായി സ്വച്ഛ് ഭാരത് ഫണ്ടിൽ നിന്ന് 8,000 കോടിയോളം രൂപ ഉപയോഗിച്ചുവെന്നതാണ്. ഗോഖലിന്റെ ആരോപണപ്രകാരം, ഈ പണം മോദിയുടെ പബ്ലിസിറ്റി കാമ്പെയ്‌നുകൾക്കും, പരസ്യങ്ങൾക്കും, ഹോർഡിംഗുകൾക്കും, മറ്റ് പബ്ലിസിറ്റി മെറ്റീരിയലുകൾക്കും ചെലവഴിക്കപ്പെട്ടു.