inner-image

ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. അടുത്ത മാസം ദക്ഷിണാഫ്രിക്കക്കെതിരെ മിര്‍പൂരില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് ആയിരിക്കും അദ്ദേഹത്തിന്റെ അവസാന ടെസ്റ്റ് മത്സരം എന്നാണ് ഷാക്കിബ് അറിയിച്ചത്. അത് ബംഗ്ലാദേശിലെ ആരാധകർക്ക് മുന്നിൽ വിരമിക്കാൻ ആഗ്രഹിക്കുന്നതിനാലാണ്. എന്നിരുന്നാലും, ബംഗ്ലാദേശിലെ നിലവിലെ രാഷ്ട്രീയ പ്രശ്നങ്ങളെത്തുടർന്ന് സുരക്ഷാ പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, അദ്ദേഹത്തിന് ബംഗ്ലാദേശിലേക്ക് തിരിച്ചുവരാൻ സുരക്ഷ ഉറപ്പാക്കാനായില്ലെങ്കിൽ, ഇന്ത്യയ്ക്കെതിരായ കാണ്‍പൂരിലെ ടെസ്റ്റ് ആയിരിക്കും അവസാന ടെസ്റ്റ് എന്ന് ഷാക്കിബ് സൂചിപ്പിച്ചു.

                                  കൂടാതെ, ഷാക്കിബ് ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 2024ലെ ടി20 ലോകകപ്പിന് ശേഷമാണ് അദ്ദേഹം ഈ ഫോർമാറ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചത്. 2025ലെ ചാമ്പ്യൻസ് ട്രോഫിയാകും ബംഗ്ലാദേശിനായി കളിക്കുന്ന അദ്ദേഹത്തിന്‍റെ അവസാന ഏകദിന ടൂർണമെന്റ്​

                                    ബംഗ്ലാദേശ് ക്രിക്കറ്റിലെ അതുല്യ ഓൾറൗണ്ടറായ ഷക്കീബ് അൽ ഹസൻ 70 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 4600 റൺസും (5 സെഞ്ചുറി, 31 അർധസെഞ്ചുറികൾ) 242 വിക്കറ്റുകളും നേടിയിട്ടുണ്ട്. ടെസ്റ്റിലെ അദ്‌ദ്ദേഹത്തിൻ്റെ ഉയർന്ന സ്കോർ 217 ആണ്. അതേസമയം, ടി20 മത്സരങ്ങളിൽ 129 മത്സരങ്ങളിൽ 2551 റൺസും 149 വിക്കറ്റുകളും സ്വന്തമാക്കി​യിട്ടുണ്ട്.

                                   ഷാക്കിബ് ദീർഘകാലം ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്പർ ഓൾറൗണ്ടറായി തിളങ്ങിയിരുന്നു. 37 ാം വയസിൽ ക്രിക്കറ്റിൽ ഏറ്റവും മികച്ച ഓൾറൗണ്ടറായി തന്നെ ഷക്കീബിനെ വിലയിരുത്തപ്പെടുന്നു.

                                   2007ൽ ഇന്ത്യക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം നടത്തുകയും, 2006ൽ സിംബാബ്‌വെക്കെതിരെ ടി20യിൽ അരങ്ങേറുകയും ചെയ്ത അദ്ദേഹം, ബംഗ്ലാദേശിന്റെ മുൻനിര കളിക്കാരനായാണ് കരിയർ അവസാനിപ്പിക്കുന്നത്.

Ad Image Ad Image Ad Image Ad Image Ad Image Ad Image