Business & Economy
സംസ്ഥാനത്ത് കുതിച്ചുയർന്ന് ഉള്ളി വില
സംസ്ഥാനത്ത് എല്ലാത്തരം ഉള്ളികളുടെയും വില ഉയർന്ന നിരക്കിൽ തന്നെ തുടരുന്നു. സവാള മാത്രമല്ല ചെറിയ ഉള്ളിയും വെളുത്തുള്ളിയും വലിയ വിലയിലാണ് മാർക്കറ്റിൽ കച്ചവടം നടക്കുന്നത്.
സവാളക്ക് കിലോക്ക് 90 മുതൽ 95 വരെയാണ് ചെറുകിട വ്യാപാരികൾ ഈടാക്കുന്നത്.ചെറിയ ഉള്ളി 60 മുതൽ 70 വരെയും വെളുത്തുള്ളി 320-330 എന്ന വിലയിലുമാണ് കച്ചവടം നടക്കുന്നത്.
ആവശ്യത്തിന് ഉള്ളി ലഭ്യമാകാത്തതാണ് വിലവർധനവിന് കാരണമെന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ആവശ്യത്തിന് ഉള്ളി എത്തിയെങ്കില്‍ മാത്രമേ വില കുറയുകയുള്ളൂ എന്നുമാണ് വ്യാപാരികള്‍ പറയുന്നത്. അനുകൂലമായ കാലാവസ്ഥയാണ് തുടർന്നും ലഭിക്കുന്നത് എങ്കില്‍ ഒരാഴ്ച കൊണ്ട് പ്രതിസന്ധി മാറി കടക്കാൻ ആകും എന്നാണ് പ്രതീക്ഷ.