Politics
തരൂര്‍ വന്നാല്‍ തങ്ങളുടെ സ്ഥാനമാനങ്ങള്‍ തെറിക്കുമെന്ന ഭയത്തില്‍ സംസ്ഥാന നേതൃത്വം
ന്യൂ ഡല്‍ഹി: എ.ഡി.ജി.പി അജിത് കുമാർ ആർ.എസ്.എസ് നേതാവുമായി ചർച്ച നടത്തിയതിന്റെ പേരില്‍ ഭരണകക്ഷിയായ സി.പി.എമ്മിനെ കുഴപ്പിക്കുന്ന കോണ്‍ഗ്രസിന് പ്രഹരമായി, സ്വന്തം എം.പി ബി.ജെ.പി തട്ടകത്തിലേക്കെന്ന് സൂചന.തിരുവനന്തപുരം എംപിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിനെ കേന്ദ്രീകരിച്ചാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതെങ്കിലും അദ്ദേഹം പ്രതികരിച്ചിട്ടില്ല.എംപിയും ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയെന്നും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് താത്പര്യക്കുറവുണ്ടെന്നും കേള്‍ക്കുന്നു. എന്നാല്‍ മുതിർന്ന നേതാവിനെ തങ്ങളുടെ പാളയത്തിലെത്തിച്ചാല്‍ കേരളത്തില്‍ അത് രാഷ്ട്രീയമായി പാട്ടിക്ക് ഗുണം ചെയ്യുമെന്നാണ് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തിരുന്നു.ശശി തരൂരുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവേശന വാർത്തകള്‍ പ്രചരിച്ചിക്കുന്നത് ആദ്യമായല്ല. അന്നൊക്കെ അദ്ദേഹം തള്ളുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ സൂചിപ്പിച്ച് 'ശിവലിംഗത്തില്‍ തേള്‍' പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട മാനനഷ്‌ടക്കേസ് റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂർ സുപ്രീംകോടതിയില്‍. അടിയന്തരമായി ഹർജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു.ഡല്‍ഹി വിചാരണക്കോടതി ഇന്ന് കേസ് പരിഗണിക്കാനിരിക്കെയാണ് നീക്കം. ഉടൻ ലിസ്റ്റ് ചെയ്യണമെന്ന ആവശ്യം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്രിസ് ഡി.വൈ. ചന്ദ്രചൂഡ് പ്രതികരിച്ചു. ശശി തരൂരിന്റെ ആവശ്യം നേരത്തെ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. തരൂരും മാനനഷ്‌ടക്കേസിലെ ഹർജിക്കാരനായ ബി.ജെ.പി നേതാവ് രാജീവ് ബബ്ബറും ഇന്ന് വിചാരണക്കോടതിയില്‍ ഹാജരാകണമെന്നും നിർദ്ദേശിച്ചിരുന്നു. 2018ല്‍ ബംഗളൂരു സാഹിത്യോത്സവത്തിലാണ് വിവാദ പരാമർശമുണ്ടായത്.