Politics
സന്ദീപ് വാര്യർ ബിജെപി വിടാൻ സാധ്യത ; സി പി എം നേതാക്കളെ ബന്ധപ്പെട്ടു
ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുന്ന സന്ദീപ് വാര്യർ പുറത്തേക്കുതന്നെ. സിപിഎം നേതാക്കളെ സന്ദീപ് വാര്യർ ബന്ധപ്പെട്ടു.ബിജെപിയില്‍ നില്‍ക്കാൻ കഴിയാത്ത സാഹചര്യമെന്നും അത്രയധികം അപമാനിതനായെന്നും അടുപ്പമുള്ളവരോട് വ്യക്തമാക്കിയതായാണ് വിവരം.അതേസമയം, സന്ദീപ് വാര്യർക്ക് മുന്നില്‍ വാതില്‍ തുറന്നിട്ട് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ രംഗത്തുവന്നിരുന്നു. ബിജെപിയില്‍ അതൃപ്തിയിലുള്ള വക്താവ് സന്ദീപ് വാര്യർ നിലപാട് വ്യക്തമാക്കിയാല്‍ സിപിഎം ചർച്ച ചെയ്യുമെന്ന് എ കെ ബാലൻ പറഞ്ഞു.സന്ദീപ് വാര്യർ നല്ല നേതാവാണ്. നിലപാടുകള്‍ വെട്ടിത്തുറന്നു പറയുന്നയാളാണ്. ബിജെപിയില്‍ നില്‍ക്കാൻ സന്ദീപ് ബുദ്ധിമുട്ട് നേരിടുകയാണെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.