Local News
സ്വകാര്യ ബസ് ഇടിച്ച് എൻജിനീയറിങ് മൂന്നാം വർഷ വിദ്യാർഥി മരിച്ചു
തൃശ്ശൂർ കുന്നംകുളം
സംസ്ഥാനപാതയിൽ മുണ്ടൂർ മനപ്പടി പാടത്ത് വെച്ച് സ്വകാര്യ ബസ് ഇടിച്ച് ഐഇഎസ് എൻജിനിയറിംഗ് കോളേജിലെ 3-ാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥി മരിച്ചു. കേച്ചേരി മണലി സ്വദേശി രായ്മരക്കാർ വീട്ടിൽ ഷെമീമിൻ്റെ മകൻ മുഹമ്മദ് അഫ്താബ് (20) ആണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് അപകടം. ഉടൻ കേച്ചേരി ആക്ട്ട്‌സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല