Sports
കേരളത്തിലെ തീയറ്ററുകളിലും ഇനി ഫുട്‌ബോള്‍ ലൈവ്; പുതിയ നീക്കവുമായി PVR
തീയറ്ററുകളില്‍ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യാന്‍ പി.വി.ആര്‍ ഐനോക്‌സ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ സംപ്രേക്ഷണമാണ് തീയറ്ററുകളിലൂടെ ചെയ്യുന്നത്. ഇതിനായി തല്‍സമയ സംപ്രേക്ഷണാവകാശമുള്ള സ്റ്റാര്‍ സ്‌പോര്‍ട്‌സുമായി പി.വി.ആര്‍ കരാറിലെത്തി.
കേരളത്തില്‍ കൊച്ചിയിലെ തിരഞ്ഞെടുത്ത മള്‍ട്ടിപ്‌ളെക്‌സുകളിലാകും ഫുട്‌ബോള്‍ സംപ്രേക്ഷണം. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ഗുവാഹാതി, പൂനെ തുടങ്ങിയ നഗരങ്ങളിലെ പി.വി.ആര്‍ തീയറ്ററുകളിലും മല്‍സരങ്ങള്‍ സംപ്രേഷണം ചെയ്യും. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ചെല്‍സി, ടോട്ടന്‍ഹാം തുടങ്ങി ആരാധകരേറെയുള്ള ടീമുകളുടെ മല്‍സരങ്ങളാകും ആദ്യ ഘട്ടത്തിലുണ്ടാകുക.