inner-image

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഒലയും ഓട്ടോറിക്ഷ (ത്രീ വീലര്‍) ഉല്‍പ്പാദന രംഗത്തേയ്ക്ക്. ഈ വര്‍ഷം തന്നെ ഒല പുതിയ ഇലക്ട്രിക് ഓട്ടോ പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബജാജ് ഓട്ടോ ഇവി ത്രീ വീലറിനേക്കാള്‍ ഇതിന് വില കുറവായിരിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

സെഗ്മെന്റിലെ മറ്റ് ഇലക്ട്രിക് ഓട്ടോകളെ അപേക്ഷിച്ച് കൂടുതല്‍ സ്ഥലവും കൂടുതല്‍ സൗകര്യവും പ്രദാനം ചെയ്യുന്ന ഈ ത്രീ-വീലറിന് നിരവധി അത്യാധുനിക ഫീച്ചറുകള്‍ ഉണ്ടായിരിക്കും. സഞ്ചാരി എന്ന അര്‍ഥമുള്ള 'രാഹി' എന്ന് പേര് നല്‍കാനാണ് സാധ്യത. ബജാജ് RE, മഹീന്ദ്ര ട്രിയോ, പിയാജിയോ ആപ്പ് ഇ-സിറ്റി തുടങ്ങിയവയുമായാണ് ഒല മത്സരിക്കുക.

Ad Image Ad Image Ad Image Ad Image Ad Image Ad Image