Business & Economy
വലിപ്പത്തില്‍ നാലാം സ്ഥാനം, പാക് എണ്ണശേഖരത്തില് തൊടാന്‍ മടിച്ച് എണ്ണക്കമ്ബനികള്‍; കാരണം സിമ്ബിളാണ്
സാമ്പത്തിക പ്രതിസന്ധി മൂലം നട്ടംതിരിയുന്ന രാജ്യത്തിന്റെ തലവര മാറ്റുമെന്ന പ്രഖ്യാപനത്തോടെയാണ് എണ്ണശേഖരം കണ്ടെത്തിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ പുറത്തുവിട്ടത്ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ എണ്ണശേഖരമാണ് പാക് അധികാര പരിധിയിലുള്ള അറബിക്കടല്‍ ഭാഗത്ത് കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, ഈ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കേട്ടിട്ടും എണ്ണപര്യവേഷണത്തിനായി ആഗോള എണ്ണക്കമ്ബനികളൊന്നും പാകിസ്ഥാനെ സമീപിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പാകിസ്ഥാനോട് താത്പര്യം കുറയാന്‍ കാരണമെന്ത്?എണ്ണകമ്ബനികള്‍ക്ക് പാകിസ്ഥാനോടുള്ള പഴയ താത്പര്യം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പാകിസ്ഥാനിലുള്ള ബിസിനസ് സൗദി എണ്ണ കമ്ബനിയായ അരാംകോയ്ക്ക് കൈമാറുമെന്ന് അമേരിക്കന്‍ ഓയില്‍ കമ്ബനിയായ ഷെല്‍ കഴിഞ്ഞ വര്‍ഷം തന്നെ അറിയിച്ചിരുന്നു. കൂടാതെ രാജ്യത്തെ 18 ഓയില്‍ ഗ്യാസ് ബ്ലോക്കുകളുടെ അന്താരാഷ്ട്ര ലേലത്തിലും ഓയില്‍ കമ്ബനികള്‍ കാര്യമായ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. രാജ്യത്തെ എണ്ണപര്യവേഷണത്തില്‍ അന്താരാഷ്ട്ര ഓയില്‍ കമ്ബനികള്‍ക്ക് താത്പര്യമില്ലെന്ന് പാക് പെട്രോളിയം മന്ത്രി മുസാദിക്ക് മാലിക്ക് കഴിഞ്ഞ ജൂലൈയില്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. നിലവിലുള്ള കമ്ബനികള്‍ തന്നെ രാജ്യം വിടാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.
എണ്ണകമ്ബനികള്‍ക്ക് പാകിസ്ഥാനോടുള്ള പഴയ താത്പര്യം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പാകിസ്ഥാനോട് താത്പര്യം കുറയാന്‍ കാരണമെന്ത്?
എണ്ണകമ്ബനികള്‍ക്ക് പാകിസ്ഥാനോടുള്ള പഴയ താത്പര്യം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പാകിസ്ഥാനിലുള്ള ബിസിനസ് സൗദി എണ്ണ കമ്ബനിയായ അരാംകോയ്ക്ക് കൈമാറുമെന്ന് അമേരിക്കന്‍ ഓയില്‍ കമ്ബനിയായ ഷെല്‍ കഴിഞ്ഞ വര്‍ഷം തന്നെ അറിയിച്ചിരുന്നു. കൂടാതെ രാജ്യത്തെ 18 ഓയില്‍ ഗ്യാസ് ബ്ലോക്കുകളുടെ അന്താരാഷ്ട്ര ലേലത്തിലും ഓയില്‍ കമ്ബനികള്‍ കാര്യമായ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. രാജ്യത്തെ എണ്ണപര്യവേഷണത്തില്‍ അന്താരാഷ്ട്ര ഓയില്‍ കമ്ബനികള്‍ക്ക് താത്പര്യമില്ലെന്ന് പാക് പെട്രോളിയം മന്ത്രി മുസാദിക്ക് മാലിക്ക് കഴിഞ്ഞ ജൂലൈയില്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. നിലവിലുള്ള കമ്ബനികള്‍ തന്നെ രാജ്യം വിടാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.
സുരക്ഷയ്ക്ക് ഇരട്ടി ചെലവ്
പര്യവേഷണത്തിന് നിയോഗിക്കപ്പെടുന്ന ജീവനക്കാരുടെയും ഉപകരണങ്ങളുടെയും സുരക്ഷയ്ക്ക് ചെലവിടേണ്ടി വരുന്ന ഉയര്‍ന്ന തുകയാണ് മിക്ക കമ്ബനികളെയും പിന്നോട്ടടിക്കുന്നത്. എണ്ണപര്യവേഷണം നടത്തുന്ന സ്ഥലങ്ങളില്‍ ഉയര്‍ന്ന തലത്തിലുള്ള സുരക്ഷയൊരുക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ പാകിസ്ഥാനിലെ സാഹചര്യങ്ങള്‍ അനുസരിച്ച് ഇരട്ടി സുരക്ഷയൊരുക്കേണ്ടി വരും. പാക് സൈന്യം നല്‍കുന്ന സുരക്ഷാ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന് സര്‍ക്കാരിന് സമ്മതിക്കേണ്ടി വന്നിട്ടുമുണ്ട്. വടക്ക്-കിഴക്കന്‍ പാകിസ്ഥാനിലുണ്ടായ ചാവേറാക്രമണത്തില്‍ 5 ചൈനീസ് എഞ്ചിനീയര്‍മാര്‍ കൊല്ലപ്പെട്ടത് ഈ വര്‍ഷം മാര്‍ച്ചിലാണ്. ഖൈബര്‍ പഖ്തുന്‍ഖാവ പ്രവിശ്യയിലെ ഡാസു അണക്കെട്ട് നിര്‍മിക്കാന്‍ എത്തിയ എഞ്ചിനീയര്‍മാര്‍ സഞ്ചരിച്ച ബസില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. ചൈന-പാകിസ്ഥാന്‍ സാമ്ബത്തിക ഇടനാഴിയുടെ (സി.പി.ഇ.സി) ഭാഗമായ പദ്ധതി സംഭവത്തെ തുടര്‍ന്ന്താത്കാലികമായി നിറുത്തിവയ്‌ക്കേണ്ടിയും വന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് വിദേശ കമ്ബനികളെ പാകിസ്ഥാനില്‍ പര്യവേഷണം നടത്തുന്നതില്‍ നിന്നും തടയുന്ന പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. പാകിസ്ഥാനിലെ രാഷ്ട്രീയ അസ്ഥിരതയും വിദേശനിക്ഷേപത്തെ തടയുന്നുണ്ട്.