Politics
നിയമസഭാ തിരഞ്ഞെടുപ്പ് : ഹരിയാനയില്‍ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് എ.എ.പി
ന്യൂ ഡല്‍ഹി : ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ആം ആദ്മി പാര്‍ട്ടി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു.20 പേരുടെ പട്ടികയാണ് എ.എ.പി. പുറത്തുവിട്ടത്.കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് കരുതപ്പെടുന്ന ഭൂപീന്ദര്‍ സിങ് ഹൂഡ മത്സരിക്കുന്ന ഗഢി സംപ്ല- കിലോയിലും ഗുസ്തി താരും വിനേഷ് ഫോഗട്ട് മത്സരിക്കുന്ന ജുലാനയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.ഹരിയാനയില്‍ വോട്ട് വിഭജിച്ചുപോകരുതെന്നും സഖ്യമായി മത്സരിക്കാനുള്ള സാധ്യത തേടണമെന്നും കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സീറ്റ് വിഭജനം ബുദ്ധിമുട്ടാവുമെന്നായിരുന്നു ഹൂഡയടക്കമുള്ള നേതാക്കള്‍ രാഹുലിനെ ധരിപ്പിച്ചത്.