രാജ്യത്തെ പ്രമുഖ ബ്രാൻഡുകളുടെയെല്ലാം ജനപ്രിയ സ്‌കൂട്ടറുകളെല്ലാം മുഖംമിനുക്കി വിപണിയില്‍ എത്തുന്ന സമയമാണിത്.അടുത്തിടെ ടിവിഎസ് ജുപ്പിറ്റർ (TVS Jupiter) ആളാകെ മാറി വിപണിയില്‍ എത്തിയപ്പോള്‍ പിന്നാലെ ഹീറോ മോട്ടോകോർപിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഫാമിലി സ്‌കൂട്ടറായ ഡെസ്റ്റിനി 125 (Hero Destini 125) മോഡലും പരിഷ്ക്കാരിയായി വിപണിയില്‍ എത്തുകയാണെന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ കാത്തിരുത്തി മുഷിപ്പിക്കാതെ ആളിങ്ങെത്തിയിരിക്കുകയാണ്. മുൻഗാമിയില്‍ നിന്നും യാതൊരു സാമ്യവുമില്ലാത്ത രീതിയിലാണ് പുത്തൻ പതിപ്പിനെ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ പണികഴിപ്പിച്ചിരിക്കുന്നത്.മോട്ടോർസൈക്കിളുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത കമ്ബനിയുടെ ഗിയർലെസ് വാഹനങ്ങള്‍ക്ക് അധികം ലഭിച്ചിട്ടില്ലെന്ന പരാതിയെല്ലാം ഇതോടെ തീരുമെന്നാണ് കണക്കുകൂട്ടലുകള്‍. വിപണിയില്‍ ആദ്യമായി അവതരിപ്പിച്ച് ഏകദേശം ആറ് വർഷത്തിന് ശേഷമാണ് ഡെസ്റ്റിനിയുടെ പുതുതലമുറ മോഡലിന് കമ്ബനി രൂപംകൊടുത്തിരിക്കുന്നത്. പുതിയ ഡിസൈനും കൂടുതല്‍ ഫീച്ചറുകളും മികച്ച പെർഫോമൻസുമായാണ് 2024 ഹീറോ ഡെസ്റ്റിനി 125 ഒരുക്കിയിരിക്കുന്നത്.
പുതിയ എല്‍ഇഡി ഹെഡ്‌ലൈറ്റും ടെയില്‍ലൈറ്റും ഒരു മെറ്റല്‍ ഫ്രണ്ട് ഫെൻഡറും സൈഡ് പാനലുകളുമാണ് ഡെസ്റ്റിനിയുടെ പുതുരൂപത്തിലേക്ക് ആകർഷിക്കുന്ന പ്രധാന കാര്യങ്ങള്‍. VX, ZX, ZX+ എന്നീ മൂന്ന് വേരിയൻ്റുകളില്‍ സ്കൂട്ടർ ലഭ്യമാകും. ഇതുവരെ 2024 മോഡല്‍ ഡെസ്റ്റിനിയുടെ വിലയൊന്നും ഹീറോ മോട്ടോകോർപ് വെളിപ്പെടുത്തിയിട്ടില്ല. സ്‌കൂട്ടറിന്റെ എൻട്രി ലെവല്‍ VX വേരിയന്റ് പോലും ഗംഭീരമായാണ് പണികഴിപ്പിച്ചിരിക്കുന്നത്.ഡ്രം ബ്രേക്ക്, അടിസ്ഥാന അനലോഗ് ഡാഷ്, ഹീറോയുടെ i3s ഫ്യുവല്‍ സേവിംഗ് സാങ്കേതികവിദ്യ എന്നിവയെല്ലാം ബേസ് മോഡല്‍ മുതല്‍ ലഭ്യമാവുമെന്നതും രസകരമായ വിഷയമാണ്. 2024 ഹീറോ ഡെസ്റ്റിനി 125 സ‌്കൂട്ടറിന്റെ ZX മിഡ്-സ്പെക്ക് മോഡല്‍ ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ ഡിജിറ്റല്‍ ഡാഷ്, സ്റ്റാർട്ടർ ബട്ടണിനുള്ള ബാക്ക്‌ലൈറ്റിംഗ്, ഫ്രണ്ട് ഡിസ്ക് ബ്രേക്ക്, പില്യണ്‍ ബാക്ക്‌റെസ്റ്റ്, ഓട്ടോ-ക്യാൻസലിംഗ് ഇൻഡിക്കേറ്റർ എന്നിവ പോലുള്ള ചില സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളും അവതരിപ്പിക്കുന്നുണ്ട്.
ഏറ്റവും പുതിയ ഹീറോ ഡെസ്റ്റിനി 125 ZX+ ടോപ്പ് വേരിയന്റിന് മേല്‍പ്പറഞ്ഞ ഫീച്ചറുകള്‍ക്ക് പുറമെ ബ്രോണ്‍സ് നിറത്തില്‍ പൂർത്തിയാക്കിയ ക്രോം ആക്‌സൻ്റുകളും മെഷീൻഡ് അലോയ് വീലുകളുമാണ് ലഭിക്കുന്നത്. ഇതുകൂടാതെ സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ്, ബൂട്ട് ലൈറ്റ്, യുഎസ്ബി ചാർജിംഗ് പോർട്ട്, എക്‌സ്‌റ്റേണല്‍ ഫ്യൂവല്‍ ഫില്ലർ എന്നിവയ്‌ക്കൊപ്പം സ്റ്റാൻഡേർഡായി കംബൈൻഡ് ബ്രേക്കിംഗ് സിസ്റ്റവും (CBS) സഹിതമാണ് 2024 ഹീറോ ഡെസ്റ്റിനി 125 വരുന്നത്.125 സിസി സ്‌കൂട്ടറിന്റെ അണ്ടർസീറ്റ് സ്റ്റോറേജ് സ്‌പേസ് 19 ലിറ്ററാണെന്നും ഹീറോ പറയുന്നു. അതേസമയം മുൻവശത്തെ ഏപ്രണില്‍ 2 ലിറ്റർ സ്‌റ്റോറേജ് സ്പേസും അധികമായി ലഭിക്കും. കൂടാതെ മുൻവശത്തെ ഏപ്രണിലെ ഒരു ലഗേജ് ഹുക്ക് പരമാവധി 3 കിലോഗ്രാം ഭാരം വരെ താങ്ങാനും ശേഷിയുള്ളതാണ്. അങ്ങനെ മൊത്തത്തില്‍ ഫീച്ചർ റിച്ചായതിന് പുറമെ സ്‌കൂട്ടറിന്റെ പ്രായോഗികത വർധിപ്പിക്കാനും കമ്ബനി ശ്രമം നടത്തിയിട്ടുണ്ട്.മെക്കാനിക്കല്‍ സൈഡിലേക്ക് വന്നാല്‍ ഏറ്റവും പുതിയ ഹീറോ ഡെസ്റ്റിനി 125 മോഡലിന് 7,000 ആർപിഎമ്മില്‍ 9.12 bhp കരുത്തും 5,500 ആർപിഎമ്മില്‍ പരമാവധി 10.4 Nm ടോർക്കും നല്‍കുന്ന അതേ എയർ കൂള്‍ഡ്, 124.6സിസി, സിംഗിള്‍ സിലിണ്ടർ എഞ്ചിൻ തന്നെയാണ് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. റിഫൈൻമെന്റും ഇന്ധനക്ഷമതയും വർധിപ്പിക്കുന്നതിനായി സിവിടി ഓടിട്ടോമാറ്റിക് ട്രാൻസ്മിഷന്റെ കാലിബ്രേഷൻ കൂടുതല്‍ മികച്ചതായി ട്യൂണ്‍ ചെയ്തിട്ടുണ്ടെന്ന് ഹീറോ വ്യക്തമാക്കി.ലിറ്ററിന് 59 കിലോമീറ്റർ മൈലേജാണ് ഏറ്റവും പുതിയ 2024 ഹീറോ ഡെസ്റ്റിനി 125 സ്‌കൂട്ടറില്‍ കമ്ബനി അവകാശപ്പെടുന്നത്. മുന്നിലും പിന്നിലും 12 ഇഞ്ച് വീലുകളുള്ള പുതുക്കിയ ഷാസിയാണ് ഡെസ്റ്റിനിയില്‍ ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിംഗിലേക്ക് വന്നാല്‍ ഫാമിലി സ്‌കൂട്ടറിന്റെ ZX, ZX+ വേരിയന്റുകള്‍ക്ക് ഫസ്റ്റ്-ഇൻ-ക്ലാസ് 190 mm വലിപ്പമുള്ള ഫ്രണ്ട് ഡിസ്ക് ബ്രേക്ക് ലഭിക്കുമ്ബോള്‍ ബേസ് VX മോഡലിന് 130 mm ഡ്രം ബ്രേക്കാണ് ലഭിക്കുന്നത്.ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകള്‍ തത്സമയം നിങ്ങളുടെ വിരല്‍ത്തുമ്ബില്‍ ലഭ്യമാക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഞങ്ങള്‍ വാർത്തകള്‍ വായനക്കാരുമായി തല്‍ക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകള്‍, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകള്‍, വീഡിയോകള്‍ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനല്‍ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാല്‍ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.