ബോക്‌സ്‌ഓഫീസില്‍ ഞെട്ടിക്കുന്ന കുതിപ്പുമായി കിഷ്‌കിന്ധാ കാണ്ഡം. റിലീസ് ചെയ്തു ഏഴ് ദിവസം പിന്നിടുമ്ബോള്‍ ചിത്രത്തിന്റെ ആഗോള ബോക്‌സ്‌ഓഫീസ് കളക്ഷന്‍ 22 കോടിയിലേക്ക് എത്തി.ആദ്യദിനം വെറും 76 ലക്ഷം മാത്രമായിരുന്നു കിഷ്‌കിന്ധാ കാണ്ഡം വേള്‍ഡ് വൈഡായി കളക്‌ട് ചെയ്തത്. മൗത്ത് പബ്ലിസിറ്റിയിലൂടെ ദിനംപ്രതി ബോക്‌സ്‌ഓഫീസ് കളക്ഷനില്‍ വന്‍ കുതിപ്പാണ് ചിത്രത്തിനു ലഭിക്കുന്നത്. ഓവര്‍സീസില്‍ വൈഡ് റിലീസ് ഇല്ലാതെയാണ് കിഷ്‌കിന്ധാ കാണ്ഡത്തിന്റെ ഈ നേട്ടം. അവസാന 24 മണിക്കൂറിലെ ബുക്ക് മൈ ഷോ കണക്കുകള്‍ പരിശോധിച്ചാല്‍ 90.33 K ടിക്കറ്റുകളാണ് കിഷ്‌കിന്ധാ കാണ്ഡത്തിന്റേതായി വിറ്റുപോയിരിക്കുന്നത്. ബിഗ് ബജറ്റ് ചിത്രമായ അജയന്റെ രണ്ടാം മോഷണത്തിന്റെ 79.13 K ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. ഏഴാം ദിവസത്തിലേക്ക് എത്തുമ്ബോള്‍ അജയന്റെ രണ്ടാം മോഷണത്തേക്കാള്‍ ഡിമാന്‍ഡ് കിഷ്‌കിന്ധാ കാണ്ഡത്തിനാണ്. എട്ടാം ദിവസത്തെ അഡ്വാന്‍ഡ് സെയില്‍ കണക്കുകള്‍ നോക്കിയാല്‍ 797 ഷോകളില്‍ നിന്ന് 80.82 ലക്ഷമാണ് കിഷ്‌കിന്ധാ കാണ്ഡത്തിന്റേത്. 874 ഷോകള്‍ ഉണ്ടായിട്ടും 71.79 ലക്ഷമാണ് അജയന്റെ രണ്ടാം മോഷണത്തിനുള്ളത്. തിരക്കഥ, സംവിധാനം, അഭിനേതാക്കളുടെ പെര്‍ഫോമന്‍സ് എന്നിങ്ങനെ എല്ലാ മേഖലയിലും പ്രേക്ഷകര്‍ക്കു പരിപൂര്‍ണ സംതൃപ്തി നല്‍കുന്ന സിനിമയാണ് കിഷ്‌കിന്ധാ കാണ്ഡം. മൈന്‍ഡ് ത്രില്ലര്‍ എന്നതിനൊപ്പം പ്രേക്ഷകരെ ഹൂക്ക് ചെയ്യുന്ന ഇമോഷണല്‍ ഡ്രാമയും സിനിമയില്‍ നല്ല രീതിയില്‍ വര്‍ക്ക്‌ഔട്ട് ആയിട്ടുണ്ട്. തിയറ്ററില്‍ നിന്ന് തന്നെ ഈ സിനിമ കാണണമെന്നാണ് വെബ് ദുനിയ മലയാളത്തിന്റെ റിവ്യുവില്‍ പറയുന്നത്. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ വിജയരാഘവന്‍, ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബാഹുല്‍ രമേശ് ആണ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ.