inner-image

ഒറ്റ ഇരിപ്പില്‍ 35 മില്ലിയില്‍ കൂടുതല്‍ കഴിക്കരുത്' എന്ന് ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്ന മുന്നറിയിപ്പ് ലേബലോടെ വില്‍ക്കുന്ന ബിയറിക്കെുറിച്ച്‌ കേട്ടിട്ടുണ്ടോ?വളരെ ഉയർന്ന അളവില്‍ ആല്‍ക്കഹോള്‍ അംശം ഉള്ളതിനാലാണ് ലോകത്തിലെ ഏറ്റവും സ്ട്രോംഗ് ബിയറായി ബെയ്തിർ ഫയർ (Beithir Fire) അറിയപ്പെടുന്നു.എല്ലാ ലഹരിപാനീയങ്ങളും മിതമായ അളവില്‍ കഴിക്കണം, എന്നാല്‍ ബെയ്തിർ ഫയർ ആള്‍ക്കഹോളിന്റെ അംശം പല ഇരട്ടിയാണ്, അത് കഴിച്ചാല്‍ നിങ്ങളുടെ നാവ് മരവിപ്പിക്കും. 75% എബിവിയില്‍ (Alcohol By Volume) റേറ്റുചെയ്ത ഈ സ്കോട്ടിഷ് ശൈലിയിലുള്ള ബിയര്‍ രണ്ട് മാസംകൊണ്ട് ബാര്‍ലിയില്‍നിന്നാണ് ഉണ്ടാക്കുന്നത്, തുടർന്ന് ശുദ്ധമായ സ്കോട്ടിഷ് സ്പിരിറ്റുമായി ലയിപ്പിക്കുന്നതിനു മുമ്ബായി എല്ലാ മാലിന്യങ്ങളെല്ലാം അരിച്ചുനീക്കി ചെയ്യുന്നതിനായി ട്രിപ്പിള്‍ ഫില്‍ട്ടറേഷനും വിധേയമാക്കുന്നു . 2021-ല്‍ സ്‌കോട്ട്‌ലൻഡിലെ 88 ബ്രൂവറി ആരംഭിച്ച ബെയ്‌തിർ ഫയർ അമിതമായ ആല്‍ക്കഹോള്‍ ഉള്ളതിനാല്‍ വളരെ പെട്ടെന്ന് പ്രചാരം നേടി. ഇത് ഇപ്പോഴും ലോകത്തിലെ ഏറ്റവും കൗതുകകരമായ ബിയറുകളില്‍ ഒന്നാണ്, എന്നാല്‍ ലഹരിയും ആരോഗ്യപ്രശ്‌നങ്ങളും ഒഴിവാക്കാൻ ഒറ്റയിരിപ്പില്‍ പരമാവധി 35 മില്ലി കൂടുതല്‍ കുടിക്കരുതെന്ന് അതിന്റെ ഉല്‍പാദകര്‍ തന്നെ മുന്നറിയിപ്പ് നല്‍കുന്നു.ബെയ്തിർ ഫയർ ഔദ്യോഗികമായി ലോകത്തിലെ ഏറ്റവും സ്ട്രോംഗ് ബിയറാണെന്ന് 88 ബ്രൂവറി വെബ് സൈറ്റ് പറയുന്നു. "ഈ ബിയർ സാധാരണക്കാര്‍ക്കുള്ളതല്ല, 35 മില്ലി എന്ന ചെറിയ അളവില്‍ കഴിക്കാൻ ഞങ്ങള്‍ ശുപാർശ ചെയ്യുന്നു. നിങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന അപകടസാധ്യതകള്‍ക്ക് ഞങ്ങള്‍ ഉത്തരവാദികളല്ല''എന്നും വെബ് സൈറ്റ് പറയുന്നു.@1minutebeerreview ഫെയിം ഡാൻ എന്നയാള്‍ ബെയ്തിർ ഫയർ ബിയറിനെക്കുറിച്ച്‌ TikTok വീഡിയോ അടുത്തിടെ വൈറലായി, തന്റെ തൊണ്ടയില്‍ തീ പിടിക്കുന്നതും നാവ് മരവിക്കുന്നതും അനുഭവിക്കാൻ വേണ്ടി ലോകത്തിലെ ഏറ്റവും സ്ട്രോംഗ് ബിയർ കഴിച്ച അനുഭവ ഇയാള്‍ വിവരിക്കുന്നു.ബെയ്തിർ ഫയർ ലോകത്തിലെ ഏറ്റവും സ്ട്രോംഗ് ബിയർ മാത്രമല്ല, ഏറ്റവും ചെലവേറിയ ഒന്നുമാണ്. 58 ഡോളറാണ് (ഏകദേശം 4815 രൂപ) ഇതിന്റെ വില. ലോകത്തിലെ രണ്ടാമത്തെ സ്ട്രോംഗ് ബിയർ ബ്രൂമെയിസ്റ്ററില്‍ നിന്നുള്ള ഫോർട്ടിഫൈഡ് ബിയർ. (67.5% ABV) ഉള്ള സ്നേക്ക് വെനം ആണ്.

Ad Image Ad Image Ad Image Ad Image Ad Image Ad Image