Politics
പ്രീമിയം കൂടും ;മെഡിസെപ് തുടരാൻ ധനവകുപ്പ് തീരുമാനം
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കും പെൻഷൻക്കാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ് കാതലായ മാറ്റങ്ങളോടെ രണ്ടാം ഘട്ടം തുടരാൻ ധനവകുപ്പിന്റെ തീരുമാനം.അതിനു വേണ്ടി നിയോഗിച്ച വിദഗ്ദ സമിതിയുടെ അധ്യക്ഷൻ ആയി ഡോ. ശ്രീറാം വെങ്കിട്ടരാമനെ നിയോഗിച്ചു. സാങ്കേതിക ഉപദേഷ്ടാവ് അരുൺ ബി.നായർ, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ, പ്രഫ.ബിജു സോമൻ, ഡോ. എ.ജയകുമാർ, ഡോ. എ.വി.ജയകൃഷ്ണൻ, ഡോ. എ.എൽ.ലിജീഷ്, ഡോ. ബിനോയ് എന്നിവരാണു സമിതി അംഗങ്ങൾ.നിലവിലെ പ്രീമിയം ആയ 500 രൂപയിൽ തുടരനാവില്ല, പ്രീമിയം തുക വർധിപ്പിക്കണം എന്നാണ് പദ്ധതി പങ്കാളികളായ ദി ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുടെ ആവശ്യം.അടുത്ത വർഷം ജൂൺ 30 ന് ആണ് കമ്പനിയുമായുള്ള 3 വർഷത്തെ കരാർ അവസാനിക്കുന്നത്.