Health
രാജ്യത്ത് എം പോക്സ് സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രത നിര്‍ദ്ദേശം നല്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം
എം പോക്സ് സ്ഥിരീകരികരിച്ച സാഹചര്യത്തില്‍ അതീവജാഗ്രതയില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം. ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് ഇന്ത്യയില്‍ എം പോക്സ് സ്ഥിരീകരിച്ചത്.കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തും.
പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്ന് എത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ നിലവില്‍ നിരീക്ഷണത്തിലാണ്. സമ്ബര്‍ക്ക പട്ടിക തയ്യാറാക്കുന്നതടക്കമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.ആശങ്ക വേണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.