ഉപഭോക്താക്കള്‍ക്ക് ആശ്വാസം; വൈദ്യുതി ബില്‍ തുക കുറയും, ഒടുവില്‍ വഴങ്ങി കെഎസ്ഇബി
രണ്ടു മാസത്തിലൊരിക്കലുള്ള വൈദ്യുതി ബില്‍ പ്രതിമാസമാക്കണമെന്ന ആവശ്യം പരിഗണിക്കാൻ കെ.എസ്.ഇ.ബി.ഇക്കുറി വൈദ്യുതി താരിഫ് തെളിവെടുപ്പുകളില്‍ ഉയർന്ന ശക്തമായ ആവശ്യങ്ങളിലൊന്നായിരുന്നു ഇത്.രണ്ടുമാസം കൂടുമ്ബോള്‍ ബില്‍ ഇടുന്നതു മൂലം ഉപഭോഗം മിനിമം സ്ലാബിന് പുറത്താകുന്നുവെന്നും അതുവഴി കെ.എസ്.ഇ.ബിയ്‌ക്ക് അമിത ലാഭമുണ്ടാകുന്നുവെന്നുമാണ് ആരോപണം. ഇത് അടിസ്ഥാനരഹിതമാണെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കിയിരുന്നു. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം വർദ്ധിച്ചതോടെയാണ് പ്രതിമാസ ബില്ലിംഗ് നീക്കം.ചെലവും സമയവും കണക്കാക്കിയാണ് കെ.എസ്.ഇ.ബിയും വാട്ടർ അതോറിട്ടിയും മീറ്റർ റീഡിംഗ് രണ്ടു മാസത്തിലൊരിക്കലാക്കിയത്. നിലവില്‍ ഒരു മീറ്റർ റീഡിംഗിന് ശരാശരി ഒമ്ബത് രൂപയാണ് കെ.എസ്.ഇ.ബി ചെലവാക്കുന്നത്. പ്രതിമാസ ബില്ലാകുമ്ബോള്‍ ഇത് ഇരട്ടിയാകും. സ്‌പോട്ട് ബില്ലിംഗിനായി അധികം ജീവനക്കാരേയും നിയമിക്കേണ്ടിവരും. പക്ഷേ അടിക്കടി താരിഫ് വർദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍ രണ്ടു മാസം കൂടുമ്ബോഴുള്ള വൈദ്യുതി ബില്‍ വൻതുകയുടേതായിരിക്കും. പ്രതിമാസ ബില്ലായാല്‍ തുക കുറഞ്ഞിരിക്കും.
ഉപഭോക്താക്കള്‍ നേരിട്ട് മീറ്റർ റീഡിംഗ്
പ്രതിമാസ ബില്ലിംഗിലേക്ക് മാറുമ്ബോഴുള്ള അധികച്ചെലവ് കുറക്കാൻ ഉപഭോക്താക്കളെക്കൊണ്ട് തന്നെ മീറ്റർ റീഡിംഗിന് നടത്താനുള്ള സൗകര്യം ഏർപ്പെടുത്താനാണ് ആലോചന. അതാത് സെക്ഷൻ ഓഫീസുകളില്‍ റീഡിംഗ് അറിയിച്ച് ബില്‍ അടയ്ക്കാം. ഇതിനായി കസ്റ്റമർ കെയർ നമ്ബറോ വാട്സ്‌ആപ്പ് ഗ്രൂപ്പോ ഏർപ്പെടുത്തും.
തൊട്ടടുത്ത മാസം സ്‌പോട്ട് ബില്ലിന് ജീവനക്കാർ വീടുകളില്‍ എത്തുമ്ബോള്‍ ഉപഭോക്താവിന്റെ റീഡിംഗ് പരിശോധിച്ച് കൃത്യത ഉറപ്പാക്കും. സ്‌പോട്ട് ബില്ലിനൊപ്പം ക്യൂ ആർ കോഡ് വഴി പണമടയ്ക്കുന്ന കാര്യവും പരിഗണനയിലാണ്. പ്രതിമാസ ബില്‍ അമിത കുടിശിക ഒഴിവാക്കാനും ബാദ്ധ്യത കുറയ്ക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
ബില്ലില്‍ 18 ശതമാനം ജി.എസ്.ടിയും
200 യൂണിറ്റിന് മുകളില്‍ ഉപഭോഗം കടന്നാല്‍ തുടർന്നുള്ള ഓരോ യൂണിറ്റിനും ഉയർന്ന താരിഫായ 8.20 രൂപ കൊടുക്കേണ്ടി വരുമെന്നാണ് ആക്ഷേപം. എന്നാല്‍ രണ്ടു മാസത്തിലൊരിക്കലാണ് റീഡിംഗെടുക്കുന്നതെങ്കിലും പ്രതിമാസ തോതിലാണ് ബില്‍ കണക്കാക്കുന്നതെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു. ബില്ലിനൊപ്പം ഡ്യൂട്ടി, ഫ്യൂവല്‍ സർചാർജ്, മീറ്റർ റെന്റ് തുടങ്ങിയവയും ഈടാക്കും. ആകെ ഉപയോഗിച്ച വൈദ്യുതിക്ക് എത്രയാണോ തുക, അതിന്റെ 10 ശതമാനമാണ് ഡ്യൂട്ടി. ഇതിനൊപ്പം യൂണിറ്റിന് ഒമ്ബതു പൈസ ഫ്യൂവല്‍സർചാർജും,12 രൂപ മീറ്ററിന്റെ വാടകയും 18 ശതമാനം ജി.എസ്.ടിയും ഈടാക്കും.മീറ്റർ റീഡിംഗ് മെഷീനില്‍ തന്നെ ബില്ല് മലയാളത്തിലോ ഇംഗ്ലീഷിലോ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് നല്‍കാനുള്ള സംവിധാനവും ഒരുക്കും. ബില്ലിലെ ഇനങ്ങളുടെ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.