Sports
കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയപാതയിൽ ;ചെന്നൈയിൻ എഫ് സി യെ തകർത്തെറിഞ്ഞു
കൊച്ചി : ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം.ചെന്നൈയിൻ എഫ് സി യെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് തോല്പിച്ചത്.കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ആയിരുന്നു മത്സരം. ജീസസും നോഹയും രാഹുലുമാണ് ബ്ലാസ്റ്റേഴ്സിനായി ഗോളുകള്‍ നേടിയത്. അമ്പത്തിയാറാം മിനുട്ടില്‍ ജിമിനസിന്റെ ഗോള്‍ ബ്ലാസ്റ്റേഴ്സിന് ലീഡ് നല്‍കി. കോറോയുടെ ഒരു ഷോട്ട് ജിമിനസ് വലയിലേക്ക് തിരിച്ചു വിടുകയായിരുന്നു.70ആം മിനുട്ടില്‍ നോഹ ബ്ലാസ്റ്റേഴ്സിന്റെ ലീഡ് ഇരട്ടിയാക്കി. ലൂണയുടെ അസിസ്റ്റില്‍ നിന്നായിരുന്നു നോഹയുടെ ഗോള്‍. അവസാനം ഇഞ്ച്വറി ടൈമില്‍ ഒരു കൗണ്ടറില്‍ രാഹുല്‍ കൂടെ ഗോള്‍ നേടിയതോടെ വിജയം പൂർത്തിയാക്കി.
9 മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ചെന്നൈയിൻ 12 പോയിന്റുമായി അഞ്ചാം സ്ഥാനത്തുണ്ട്.