inner-image


തിരുവോണം ബംബര്‍ ലോട്ടറിയുടെ നറുക്കെടുപ്പിന് മുമ്ബ് തന്നെ സംസ്ഥാന സര്‍ക്കാരിനും ലോട്ടറി വകുപ്പിനും 'ലോട്ടറിയടിച്ചു' എന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്.25 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന ടിക്കറ്റ് ചൂടപ്പം പോലെയാണ് കേരളത്തില്‍ വിറ്റ് പോകുന്നത്. ഓണം ബമ്ബര്‍ ടിക്കറ്റിന്റെ വില്പന 37 ലക്ഷത്തിലേയ്ക്ക്. നിലവില്‍ അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളില്‍ 36,41,328 ടിക്കറ്റുകള്‍ വിറ്റുപോയി. വില്‍പനയില്‍ പാലക്കാട് ജില്ലയാണ് മുന്നില്‍. തിരുവനന്തപുരവും തൃശൂരുമാണ് തൊട്ടുപിന്നിലുള്ളത്. കേരളത്തില്‍ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പനയെന്നും പേപ്പര്‍ ലോട്ടറിയായി മാത്രമാണ് വില്‍ക്കുന്നതെന്നും കാട്ടി ബോധവത്കരണ പ്രചാരണം വകുപ്പ് ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത്. സബ് ഓഫീസുകളിലേതുള്‍പ്പെടെ 6,59,240 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം പാലക്കാട് ജില്ലയില്‍ വിറ്റഴിക്കപ്പെട്ടത്. 4,69,470 ടിക്കറ്റുകള്‍ വിറ്റഴിച്ച്‌ തിരുവനന്തപുരവും 4,37,450 ടിക്കറ്റ് വിപണിയിലെത്തിച്ച്‌ തൃശൂരും ഒപ്പമുണ്ട്. 25 കോടി രൂപയാണ് തിരുവോണം ബമ്ബറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക്, മൂന്നാം സമ്മാനം 50 ലക്ഷം രൂപ, നാലും അഞ്ചും സമ്മാനങ്ങളായി യഥാക്രമം 5 ലക്ഷം, 2 ലക്ഷം, അവസാന സമ്മാനം 500 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക. വ്യാജ ലോട്ടറി വില്‍പ്പനക്കെതിരെ പ്രചാരണവും കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പാലക്കാട് ജില്ലയില്‍ നിന്ന് ടിക്കറ്റെടുത്ത കോയമ്ബത്തൂര്‍ സ്വദേശിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. തൊട്ടുമുമ്ബത്തെ വര്‍ഷം തിരുവനന്തപുരം സ്വദേശിക്കാണ് ലോട്ടറിയടിച്ചത്.
Ad Image Ad Image Ad Image Ad Image Ad Image Ad Image