Entertainment
നടൻ ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന 'പണി'യുടെ ട്രെയിലർ പുറത്തിറങ്ങി
നടൻ ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന ആക്ഷൻ ഫാമിലി എന്റർടൈൻമെന്റ് ചിത്രമായ 'പണി 'യുടെ ട്രെയിലർ പുറത്തിറങ്ങി.ഒക്ടോബർ 24 നാണ് ചിത്രം തീയേറ്ററുകളിൽ എത്തുക.മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്.
ചിത്രത്തില്‍ ജോജുവിന്റെ നായികയായി എത്തുന്ന അഭിനയ യഥാർഥ ജീവിതത്തില്‍ സംസാരശേഷിയും കേള്‍വിശക്തിയും ഇല്ലാത്ത പെണ്‍കുട്ടിയാണ്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലുള്ള സിനിമകളിലും മുമ്ബ് അഭിനയ വേഷമിട്ടിട്ടുണ്ട്.
ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്ബനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറില്‍ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.