തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് ചേർന്ന നെയ്യ് ചേർത്തിരുന്നെന്ന ലാബ് റിപ്പോർട്ട് രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്മാംസാഹാരം കഴിക്കാത്ത ലക്ഷക്കണക്കിന് ഭക്തരാണ് ഈ പ്രസാദ ലഡ്ഡു വാങ്ങി കഴിച്ചിട്ടുള്ളത് എന്നതും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്. അതേസമയം, നെയ്യില്‍ മറ്റ് കൊഴുപ്പുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് തമിഴ്‌നാട്ടിലെ ദിണ്ടിഗല്‍ ആസ്ഥാനമായുള്ള എആർ ഡയറി ഫുഡ്‌സ് വിതരണം ചെയ്ത നെയ്യ് സ്റ്റോക്കുകള്‍ തിരുമല തിരുപ്പതി ദേവസ്വം തിരികെ നല്‍കിയിരുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
എആർ ഡയറി ഫുഡ്‌സ് വിതരണം ചെയ്ത നെയ്യ് സ്റ്റോക്കുകള്‍ ടിടിഡി തിരികെ നല്‍കുകയും കരാറുകാരനെ കരിമ്ബട്ടികയില്‍ പെടുത്തുകയും ചെയ്തു. തുടർന്ന്, നെയ്യ് വിതരണം ചെയ്യാൻ തിരുപ്പതി ദേവസ്വം കർണാടക മില്‍ക്ക് ഫെഡറേഷനെ തിരഞ്ഞെടുത്തു. കരിമ്ബട്ടികയില്‍ ഉള്‍പ്പെട്ട കരാറുകാരനില്‍ നിന്ന് കിലോയ്ക്ക് 320 രൂപ നിരക്കില്‍ പശുവിന് നെയ്യ് വാങ്ങിയപ്പോള്‍ കർണാടക ഫെഡറേഷനില്‍ നിന്ന് 475 രൂപയ്ക്കാണ് തിരുപ്പതി ട്രസ്റ്റ് ഇപ്പോള്‍ നെയ്യ് വാങ്ങുന്നതെന്ന് ടിടിഡി വൃത്തങ്ങള്‍ അറിയിച്ചു.
കേരളത്തിലും പാലും പാല്‍ ഉല്‍പ്പന്നങ്ങളും വിതരണം ചെയ്യുന്ന കമ്ബനിയാണ് എആർ ഡയറി ഫുഡ്സ്. മലബാർ മില്‍ക്ക് എന്ന ബ്രാൻഡിലാണ് ഇവർ കേരളത്തില്‍ പാലും പാല്‍ ഉല്‍പ്പന്നങ്ങളും വിപണനം നടത്തുന്നത്. മില്‍മയും എആർ ഡയറിയില്‍ നിന്നും പാല്‍ വാങ്ങുന്നുണ്ട്.
തിരുമലയില്‍ പ്രതിദിനം 3 ലക്ഷം ലഡ്ഡുകളാണ് ടിടിഡി ഭക്തർക്ക് തയ്യാറാക്കി വിതരണം ചെയ്യുന്നത്. ഓരോ വർഷവും 500 കോടിയോളം രൂപയാണ് ലഡ്ഡു വില്‍പനയിലൂടെ മാത്രം ട്രസ്റ്റ് സമ്ബാദിക്കുന്നത്