inner-image

ടെല്‍അവീവ്: ഇസ്രായേലിന് മറുപടിയായി ഹിസ്ബുള്ളയുടെ മിസൈലാക്രമണം. ഇസ്രായേല്‍ തലസ്ഥാനായ ടെല്‍ അവീവിന് സമീപത്തായി സ്ഥിതി ചെയ്യുന്ന മൊസാദിൻ്റെ ആസ്ഥാനം ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടന്നുവെന്നാണ് റിപ്പോർട്ട്.

                                        പേജറുകളും മറ്റ് വയർലെസ് ഉപകരണങ്ങളും ഉപയോഗിച്ച്‌ സമീപകാലത്ത് ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജൻസി ആക്രമണം ആസൂത്രണം ചെയ്ത കെട്ടിടമാണ് ലക്ഷ്യമിടുന്നതെന്നും ഹിസ്ബുള്ള പറഞ്ഞു. കുറഞ്ഞത് 500 പേർ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് ആളുകളെ പലായനം ചെയ്യാൻ നിർബന്ധിതരാക്കുകയും ചെയ്ത ലെബനനിലെ ഇസ്രായേല്‍ ബോംബാക്രമണത്തിനിടയിലാണ് ഹിസ്ബുള്ളയുടെ ഭാഗത്ത് നിന്നുമുള്ള തിരിച്ചടി.

                                       ഹിസ്ബുള്ള ആക്രമണത്തില്‍ ഇസ്രായേലില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല, മധ്യ ഇസ്രായേലിനുള്ള സിവില്‍ ഡിഫൻസ് നിർദ്ദേശങ്ങളില്‍ മാറ്റമില്ലെന്ന് സൈന്യം അറിയിച്ചു.

Ad Image Ad Image Ad Image Ad Image Ad Image Ad Image