inner-image

ലെബനനില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍. കര യുദ്ധത്തിനായി ഇസ്രയേല്‍ തയ്യാറെടുക്കുന്നതായി സൂചന. തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല. ഇസ്രയേല്‍ ലക്ഷ്യമാക്കി ഹിസ്ബുല്ല മിസൈലുകള്‍ തൊടുത്തതിനു പിന്നാലെയാണ് കരയുദ്ധത്തിന് ഇസ്രയേല്‍ തയാറെടുക്കുന്നത്.വടക്കന്‍ അതിര്‍ത്തിയിലേക്ക് കരുതല്‍സേനയിലെ രണ്ട് ബ്രിഗേഡുകളെ പുതുതായി വിന്യസിക്കാനും ഇസ്രയേല്‍ തീരുമാനിച്ചിട്ടുണ്ട്. ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ ടെല്‍ അവീവിലെ ആസ്ഥാനത്തിനു നേരെ ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചിരുന്നു.ഖാദര്‍-1 എന്ന ബാലിസ്റ്റിക് മിസൈല്‍ ആണ് പ്രയോഗിച്ചത്. ബാലിസ്റ്റിക് മിസൈല്‍ ആകാശത്തുവച്ച്‌ തകര്‍ത്തതായി ഇസ്രയേല്‍ വക്താവ് അറിയിച്ചു.

Ad Image Ad Image Ad Image Ad Image Ad Image Ad Image