inner-image

ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളി ലെബനനില്‍ ഇസ്രയേല്‍ കരയുദ്ധം തുടങ്ങി . തെക്കന്‍ ലെബനനില്‍ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. വടക്കന്‍ അതിര്‍ത്തി ഇസ്രായേല്‍ യുദ്ധമേഖലയായി പ്രഖ്യാപിച്ചു. അതിര്‍ത്തി ഒഴിപ്പിച്ചു. അതിനിടെ ബെയ്‌റൂത്തില്‍ ആക്രമണം തുടരുകയാണ് ഇസ്രേയേല്‍. ഇന്നലെ രാത്രിയും ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ആക്രമണമുണ്ടായി. തിങ്കളാഴ്ച മാത്രം 95 പേരാണ് ലെബനനില്‍ കൊല്ലപ്പെട്ടത്. 172 പേര്‍ക്ക് പരിക്കേറ്റു. കരയുദ്ധത്തിന് തയ്യാറാണെന്ന് ഹിസ്ബുള്ളയും പ്രതികരിച്ചു.

Ad Image Ad Image Ad Image Ad Image Ad Image Ad Image