Sports
ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി 20 മത്സരം ഇന്ന്
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ട്വന്റി 20 മത്സരം ഇന്ന് സെന്റ്. ജോർജ് ഓവലിൽ വെച്ച് നടക്കും. ആദ്യ ട്വന്റി 20 വിജയിച്ച ഇന്ത്യക്ക് ഇന്നത്തെ മത്സരം കൂടി ജയിച്ച് പരമ്പര കൈവിടാതെ നോക്കാനുള്ള അവസരമാണ്. ആദ്യ മത്സരത്തിൽ സഞ്ജു സാംസണിന്റെ സെഞ്ച്വറിയിലാണ് മികച്ച സ്കോർ കണ്ടെത്താൻ സാധിച്ചത്. ഓപ്പണിങ്ങിൽ അഭിഷേക് ശർമ്മക്ക് ഫോം കണ്ടെത്താൻ ഇത് വരെ സാധിച്ചിട്ടില്ല. എന്നിരുന്നാലും ആദ്യ മത്സരം ജയിച്ച ടീമിനെ തന്നെ നിലനിർത്തി തന്നെ ആയിരിക്കും ഇന്ത്യ ഇന്നിറങ്ങുക.
വരുൺ ചക്രവർത്തിയും രവി ബിഷ്ണോയിയും ആദ്യ മത്സരത്തിൽ മികച്ച പ്രകടനം ആണ് കാഴ്ച്ചവെച്ചത്. വൈകുന്നേരം ഇന്ത്യൻ സമയം 8.30 നാണ് മത്സരം.