inner-image

ന്യൂ ഡല്‍ഹി : ഇന്ത്യ-ചൈന അതിർത്തിയില്‍ ചൈനയുടെ കടന്നുകയറ്റം നടക്കുന്നുവെന്ന റിപ്പോർട്ട് തള്ളി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു.അതിർത്തിയില്‍ ഇതുവരെ അതിർത്തി നിർണയിക്കാത്ത പ്രദേശങ്ങളില്‍ പെട്രോളിങ്ങിനിടെ ചൈനീസ് സേന പ്രവേശിക്കാറുണ്ടെങ്കിലും അത് ഇന്ത്യൻ ഭൂപ്രദേശത്തേക്ക് കടന്നുകയറുന്നതിലേക്ക് നയിക്കുന്നില്ലെന്ന് കിരണ്‍ റിജിജു വ്യക്തമാക്കി.കഴിഞ്ഞയാഴ്ച അരുണാചലിലെ അഞ്ജാവ് ജില്ലയില്‍ ചൈനീസ് സേന ഇന്ത്യൻ പ്രദേശത്ത് കടന്നുകയറിയെന്നും കപാപ്പു പ്രദേശത്ത് കുറച്ചു ദിവസം ക്യാമ്ബ് ചെയ്തെന്നുമായിരുന്നു റിപ്പോർട്ട്.ചൈനീസ് സേന പ്രദേശത്ത് തീയിട്ടതിന്‍റെയും പാറകളില്‍ പെയിന്‍റ്ടിച്ചതിന്‍റെയും ചൈനീസ് ഭക്ഷണസാധനങ്ങളുടെ അവശിഷ്ടങ്ങളുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചെന്നുമായിരുന്നു റിപ്പോർട്ട്.

Ad Image Ad Image Ad Image Ad Image Ad Image Ad Image