inner-image

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഇന്ത്യക്ക് 25 റൺസിന്റെ നാണം കെട്ട തോൽവി. സ്പിന്നിന് അനുകൂലമായ പിച്ചിൽ 147 എന്ന താരതമ്യേനെ ചെറിയ സ്കോർ പിന്തുടർന്ന ആതിഥേയർ 121 റൺസിന് എല്ലാവരും പുറത്തായി. 64 റൺസ് എടുത്ത റിഷഭ് പന്ത് മാത്രമേ ഇന്ത്യൻ നിരയിൽ പിടിച്ചു നിന്നുള്ളു.

                  24 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ ടെസ്റ്റ്‌ പരമ്പരയിൽ സമ്പൂർണ തോൽവി ഏറ്റു വാങ്ങുന്നത്. 2000 ൽ ദക്ഷിണാഫ്രിക്കയോട് തോറ്റിരുന്നു. ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കണമെങ്കിൽ ഇനി ഇന്ത്യക്ക് വളരെ പ്രയാസമാകും. അടുത്തത് ഓസ്ട്രേലിയയിൽ നടക്കാൻ പോകുന്ന ബോർഡർ ഗവസ്കർ ട്രോഫിക്കായുള്ള 5 ടെസ്റ്റ്‌ മത്സര പരമ്പരയാണ്. അതിലെ ഓരോ മത്സരവും ഇനി ഇന്ത്യക്ക് നിർണായകമാകും.

Ad Image Ad Image Ad Image Ad Image Ad Image Ad Image