Sports
ബംഗ്ലാദേശിനെതിരെ മികച്ച പ്രകടനം കാഴ്ച്ച വച്ചതിനു പിന്നാലെ ഐസിസി റാങ്കിങ്ങിൽ സഞ്ജുവിനു വൻ കുതിപ്പ്
ബംഗ്ലാദേശിനെതിരെ മികച്ച പ്രകടനം കാഴ്ച്ച വച്ചതിനു പിന്നാലെ ഐസിസി ട്വന്റി 20 റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങൾക്ക് വൻ കുതിപ്പ്. സഞ്ജു സാംസണെ കൂടാതെ റിങ്കു സിംഗ്, നിതീഷ് റെഡ്ഢി എന്നിവരാണ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കിയത്. ടി20 ബാറ്റര്‍മാരുടെ റാങ്കിംഗില്‍ നേരത്തെ 65-ാമതായിരുന്ന റിങ്കു 22 സ്ഥാനങ്ങള്‍ മറികടന്ന് 43-ാമതെത്തി. 154-ാമതായിരുന്നു സഞ്ജുവിന് ഇപ്പോള്‍ 65-ാം റാങ്കാണ്. 91 സ്ഥാനങ്ങളാണ് താരം മറികടന്നത്. നിതീഷ് കുമാര്‍ റെഡ്ഡി 255 സ്ഥാനങ്ങള്‍ മറികടന്ന് 72-ാമതെത്തി.
ഓസിസ് താരം ട്രാവിസ് ഹെഡ് ആണ് പട്ടികയിൽ ഒന്നാമത്. സൂര്യകുമാർ യാദവ്, ഫിൽ സാൾട്, ബാബർ അസം എന്നിവരാണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ