Lifestyle
ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഹ്യുണ്ടായ് ക്രെറ്റ നൈറ്റ് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറക്കി.
ഹ്യുണ്ടായ്
മോട്ടോര്‍ ഇന്ത്യ ഹ്യുണ്ടായ് ക്രെറ്റ നൈറ്റ് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറക്കി. 14.51 ലക്ഷം രൂപ പ്രാരംഭ വിലയിലാണ്
വാഹനം പുറത്തിറങ്ങുന്നത്. ടോപ്പ് സ്പെക്ക് വേരിയന്റ് 20.15 ലക്ഷം രൂപയ്ക്കും ലഭ്യമാണ്. നൈറ്റ് എഡിഷന്‍ അടിസ്ഥാനപരമായി ക്രെറ്റയുടെ ബ്ലാക്ക് എഡിഷനാണ്. 21ലധികം
മാറ്റങ്ങളോടെയാണ് ഇത് വരുന്നത്. ഹ്യുണ്ടായ്
ക്രെറ്റ നൈറ്റ് എഡിഷന് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളുണ്ട്. 1.5 ലിറ്റര്‍ എംപിഐ പെട്രോള്‍ (115പിഎസ്, 144എന്‍എം), 1.5 ലിറ്റര്‍ യു2 സിആര്‍ഡിഐ ഡീസല്‍
(116പിഎസ്, 250എന്‍എം). സ്റ്റാന്‍ഡേര്‍ഡ് ക്രെറ്റയിലും ക്രെറ്റ എന്‍ ലൈനിലും ലഭ്യമായ
1.5 ലിറ്റര്‍ കപ്പ ടര്‍ബോ ജിഡിഐ
പെട്രോള്‍ എഞ്ചിന്‍ കാണാനില്ല. ക്രെറ്റ നൈറ്റ് എഡിഷന്‍ ടോപ്പ്-സ്പെക്ക് എസ്(ഒ), എസ്എക്സ്(ഒ) വേരിയന്റുകളെ അടിസ്ഥാനമാക്കിയുള്ളതാണ്.