inner-image

തൃശൂര്‍: തൃശൂരിൽ വൈറൽ പനിയായ എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയിലായിരുന്ന 54കാരൻ മരിച്ചു. കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരത്താണ് സംഭവം. ശ്രീനാരായണപുരം ശങ്കു ബസാർ കൈതക്കാട്ട് അനിൽ (54) ആണ് മരിച്ചത്.

പനിയും ചുമയും ബാധിച്ച് ചികിത്സയിലായിരുന്ന അനിലിന് ഇക്കഴിഞ്ഞ ആഗസ്റ്റ് 23നാണ് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചത്. ആന്തരികാവയങ്ങളുടെ പ്രവർത്തനം തകരാറിലായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച്ച വൈകിട്ടായിരുന്നു മരണം.

Ad Image Ad Image Ad Image Ad Image Ad Image Ad Image