Politics
വയനാട്ടിനായി സാലറി നല്കാൻ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ താല്പര്യം പകുതി പേര്‍ക്ക് മാത്രം
സര്‍ക്കാരിന്‍റെ സാലറി ചലഞ്ചില്‍ സമ്മതം മൂളിയവർ 52 ശതമാനം പേർ മാത്രം. സാലറി ചലഞ്ചിലെത്തിയവർ ഏറെ പേരും ലീവ് സറണ്ടറില്‍ നിന്നു തുക ഈടാക്കാനുള്ള സമ്മത പത്രമാണ് നല്‍കിയത്.സര്‍ക്കാരിന്‍റെ സാലറി ചലഞ്ചില്‍ സമ്മതം മൂളിയവർ 52 ശതമാനം പേർ മാത്രം. സാലറി ചലഞ്ചിലെത്തിയവർ ഏറെ പേരും ലീവ് സറണ്ടറില്‍ നിന്നു തുക ഈടാക്കാനുള്ള സമ്മത പത്രമാണ് നല്‍കിയത്.അഞ്ഞൂറു കോടി രൂപയായിരുന്നു ചലഞ്ചിലൂടെ സർക്കാർ ലക്ഷ്യമിട്ടത്.അഞ്ചു ദിവസത്തെ ശമ്ബളം ഒറ്റത്തവണയായോ, ഗഡുക്കളായോ നല്‍കാനുള്ള സമ്മതപത്രം നല്‍കാനുള്ള നിർദേശമാണ് സർക്കാർ മുന്നോട്ടുവെച്ചത്. ഈ മാസം അഞ്ചുവരെ സമ്മതപത്രം നല്‍കാനുള്ള അവസരമുണ്ടായിരുന്നു. ശമ്ബള സോഫ്റ്റുവെയറായ സ്പാർക്ക് വഴിയാണ് സമ്മതപത്രം നല്‍കേണ്ടത്. ഇതുവരെ നല്‍കിയത് 52 ശതമാനം പേർ മാത്രമാണെന്നാണ് റിപ്പോര്‍ട്ട്. ഏഴാം തീയതിയോടെയാണ് ശമ്ബള വിതരണ നടപടിക്രമങ്ങള്‍ പൂർത്തിയായത്.ആകെ അഞ്ചു ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി ഇരുനൂറ്റിയേഴ് ജീവനക്കാരാണുള്ളത്. മുഴുവൻ പേരും പങ്കാളികളായാല്‍ അഞ്ഞൂറു കോടി ഖജനാവിലേക്കെത്തുമെന്നായിരുന്നു കണക്ക്. വിചാരിച്ച പങ്കാളിത്തം വരാത്തതോടെ പകുതി തുക മാത്രമായിരിക്കും എത്തുക. അഞ്ചു ദിവസമെന്നത് നിർബന്ധമാക്കിയതോടെ പങ്കെടുക്കില്ലെന്നു പ്രതിപക്ഷ സംഘടനകള്‍ അറിയിച്ചിരുന്നു. സമ്മത പത്രം നല്‍കാത്തവരില്‍ നിന്നു പണം ഈടാക്കേണ്ടെന്നായിരുന്നു സർക്കാർ തീരുമാനം.