inner-image

ചരിത്രത്തിലാദ്യമായി പുലിക്കളിയുടെ ഭാഗമാകാൻ വിദ്യാർത്ഥികൾക്കും അവസരം


നാലോണ നാളിലെ പുലിക്കളിയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ജില്ലാ തല ചിത്രരചനാ മത്സരം നടത്തുന്നു. സീതാറാം മിൽ ദേശം പുലിക്കളി സംഘാടക സമിതിയുടെ നേതൃത്വത്തിൽ സെപ്തംബർ 14 നാണ് ഉത്രാടപുലിവര സംഘടിപ്പിക്കുന്നത്. എൽപി , യു പി , ഹൈസ്കൂൾ, ഹയർ സെക്കണ്ടറി /ഡിഗ്രി വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ സെപ്തംബർ 11 ന് മുമ്പായി മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ സൗജന്യമാണ്. സെപ്തംബർ 14 ന് രാവിലെ 9.30 മുതൽ പൂങ്കുന്നം ഗവ ഹയർ സെക്കണ്ടറി സ്കൂളിലാണ് മത്സരം നടക്കുന്നത്. വിജയികൾക്ക് സമ്മാനങ്ങളോടൊപ്പം പുലിവര കണ്ട് മനസ്സിലാക്കാനും അവസരം. കൂടുതൽ വിവരങ്ങൾക്ക് 9746458777,6238346366 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Ad Image Ad Image Ad Image Ad Image Ad Image Ad Image