inner-image

പുതിയൊരു ഇലക്‌ട്രിക് സൈക്കിള്‍ പുറത്തിറക്കി ടാറ്റ ഇന്റർനാഷണല്‍ ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള സ്‌ട്രൈഡർ സൈക്കിള്‍ കമ്ബനി.വോള്‍ട്ടിക് X, വോള്‍ട്ടിക് ഗോ എന്നീ രണ്ട് പുതിയ ഇ-ബൈക്ക് മോഡലുകളാണ് സ്‌ട്രൈഡർ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ ആദ്യത്തേതിന് 32,495 രൂപയും രണ്ടാമത്തെ പ്രീമിയം മോഡലിന് 31,495 രൂപയുമാണ് വില വരുന്നത്. സൈക്കിളുകളുടെ ശരിയായ വിലകളില്‍ നിന്ന് 16 ശതമാനം വരെ ഡിസ്കൌണ്ടിട്ടുള്ള വിലയാണിതെന്നും കമ്ബനി പറയുന്നു.വായു മലിനീകരണത്തെയും ഗതാഗതക്കുരുക്കിനെയും കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ സുസ്ഥിരമായ മൊബിലിറ്റി പരിഹാരമായി ഇ-ബൈക്കുകളെ പ്രോത്സാഹിപ്പിക്കാനാണ് സ്‌ട്രൈഡറിന്റെ ലക്ഷ്യം. വോള്‍ട്ടിക് X, വോള്‍ട്ടിക് ഗോ എന്നിവയില്‍ 48V ഉയർന്ന എഫിഷൻസിയുള്ള ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. അത് സ്പ്ലാഷ് പ്രൂഫും ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നതുമാണെന്നാണ് ബ്രാൻഡ് അവകാശപ്പെടുന്നത്.ഇലക്‌ട്രിക് സൈക്കിളിന്റെ ബാറ്ററി പായ്ക്ക് വെറും മൂന്ന് മണിക്കൂറിനുള്ളില്‍ പൂർണമായി ചാർജ് ചെയ്യാനും സാധിക്കുമെന്നാണ് മറ്റൊരു പ്രത്യേകത. ഇതിലൂടെ 40 കിലോമീറ്റർ വരെ റേഞ്ച് നല്‍കാനും വാഹനത്തിനാവും. വോള്‍ട്ടിക് ഗോ അതിൻ്റെ സ്റ്റെപ്പ്-ത്രൂ ഫ്രെയിമിനൊപ്പം കൂടുതല്‍ സൗകര്യത്തിന് വേണ്ടിയാണ് രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്. ഇത് സ്ത്രീകള്‍ക്ക് പോലും എളുപ്പത്തില്‍ ഉപയോഗിക്കാനാവുകയും ചെയ്യും.രണ്ട് മോഡലുകളിലും മെച്ചപ്പെട്ട സുരക്ഷയ്ക്കായി ഓട്ടോമാറ്റിക് പവർ കട്ട് ഓഫ് ഉള്ള ഡ്യുവല്‍ ഡിസ്ക് ബ്രേക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാറ്ററിക്ക് രണ്ട് വർഷത്തെ വാറണ്ടിയാണുള്ളത്. ലൈറ്റ് ഓഫ്-റോഡ് ഉപയോഗത്തിന് പോലും അനുയോജ്യമാക്കുന്ന സസ്‌പെൻഷൻ ഫോർക്ക് ഉള്ള മൗണ്ടൻ ബൈക്ക് ശൈലിയിലുള്ള ഡിസൈൻ വോള്‍ട്ടിക് X സൈക്കിളിന്റെ സവിശേഷതയാണ്. സിറ്റി പരിധിക്കുള്ളിലെ ഫുഡ്-ഡെലിവറി പോലുള്ള ആവശ്യങ്ങള്‍ക്കും സ്ട്രൈഡറിന്റെ ഇലക്‌ട്രിക് സൈക്കിളുകള്‍ അനുയോജ്യവും ലാഭകരവുമാണ്.

Ad Image Ad Image Ad Image Ad Image Ad Image Ad Image