inner-image

ബാപ്പയ്‌ക്ക് നീതി ലഭിക്കാനായി സുപ്രീം കോടതി വരെ പോകുമെന്ന് നടൻ മാനുക്കോയയുടെ മകൻ നിസാർ മാമുക്കോയ. പരാതിക്കാരിയാണ് കുറ്റക്കാരിയെന്ന് തെളിഞ്ഞാല്‍ വലിയ നഷ്‌ടപരിഹാരം തരേണ്ടിവരും.ആ സ്ത്രീയുടെ പിന്നാലെ തന്നെ ഞാൻ ഉണ്ടാകും. സുപ്രീം കോടതി വരെ കേസിന് പോകും. അവിടെയും ബാപ്പയ്‌ക്കെതിരെ വിധി വന്നാല്‍ താൻ അവരോട് ഞാൻ മാപ്പ് പറയുമെന്നും യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിസാർ മാമുക്കോയ പറഞ്ഞു.അപവാദം പറഞ്ഞ വനിതയെ ഇതുവരെ സിനിമയില്‍ കണ്ടിട്ടില്ല. കമ്മിഷണർ ഓഫീസില്‍ 20 രൂപയ്‌ക്ക് പായസം വില്‍ക്കുന്നവരാണ് തങ്ങളെന്നാണ് ആ സ്ത്രീ പറഞ്ഞത്. എന്നാല്‍ കമ്മിഷണർ ഓഫീസിലെ ആർക്കും ഇവരെ പരിചയമില്ല. 354 നിയമമൊക്കെ നില്‍ക്കുന്നത് കുടുംബത്തില്‍ പിറന്ന നല്ല പെണ്ണുങ്ങള്‍ക്ക് വേണ്ടിയാണ്. തെമ്മാടികളില്‍ നിന്ന് ബുദ്ധിമുട്ടുവരുമ്ബോള്‍ അവരെ സഹായിക്കാനാണത്. അല്ലാതെ ഇതുപോലെ മിസ്‌യൂസ് ചെയ്യാനല്ല.വാപ്പയ്‌ക്കെതിരായ ആരോപണം കുടുംബത്തെ മുഴുവൻ തളർത്തി. ഉംറയ്‌ക്ക് പോയി വന്ന ഉമ്മയുടെ കാലിന് പൊട്ടലുണ്ടായി. ഉമ്മയ്‌ക്ക് നല്ല ഷുഗറാണ്. അതുകൊണ്ട് ഓപ്പറേഷനും ചെയ്യാൻ കഴിഞ്ഞില്ല. ചായയില്‍ പഞ്ചസാര കുറെ ചേർത്ത് ചിലപ്പോള്‍ ആരും കാണാതെ കുടിക്കും. പെട്ടെന്ന് മരിച്ചുപോട്ടെ, വേഗം ഉപ്പയുടെ അടുത്ത് പോകാല്ലോ എന്നാണ് ഉമ്മ പറയുന്നത്. അമ്ബതുവർഷത്തിലേറെ കാലം എന്റെ ഉമ്മയും ഉപ്പയും ഒരുമിച്ച്‌ ജീവിച്ചതാണ്. ഒരു വഴക്കും ഇക്കാലത്തിനിടയില്‍ ഇവർ തമ്മില്‍ കണ്ടിട്ടില്ല. ഞങ്ങള്‍ക്കെല്ലാം പ്രായപൂർത്തിയായ മക്കളാണ്. അവർക്കെല്ലാം പുറത്തിറങ്ങണ്ടേ? നസീർ പറഞ്ഞു.

Ad Image Ad Image Ad Image Ad Image Ad Image Ad Image