Politics
ചേലക്കര ഉപാതിരഞ്ഞെടുപ്പ് പ്രചാരണം നാളെ സമാപിക്കും
ചേലക്കര : ഒരു മാസത്തോളം നീണ്ട പ്രചാരണ പര്യടനങ്ങൾക്ക് നാളെ സമാപനം ആകും. 12 ന് നിശ്ശബ്ദ പ്രചാരണവും 13 നാണ് വോട്ടെടുപ്പ്. നവംബർ 23 ന് ഫല പ്രഖ്യാപനം ഉണ്ടാകും.
ചേലക്കരയിൽ ആകെ 2,13,103 വോട്ടർമാരാണുള്ളത്. പതിനായിരത്തിലേറെ കന്നി വോട്ടർമാരുണ്ട്. 1,11,197 വനിതാ വോട്ടർമാരും 1,01,903 പുരുഷ വോട്ടർമാരും 3 ട്രാൻസ്ജൻഡർ വോട്ടർമാരുമുണ്ട്.
ഇന്ന് പൊതു യോഗങ്ങളും റാലികളും ഉണ്ടാകും നാളെ റോഡ് ഷോ നടത്തി കലാശകൊട്ട് നടക്കും.