inner-image

ലിജോ ജോസ് പെല്ലിശ്ശേരി പുതുമുഖങ്ങളെ മാത്രം അണിനിരത്തി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് അന്നാ രേഷ്മ രാജൻ.ഏറെ വിജയം നേടിയ ചിത്രത്തിലൂടെ അന്നയും ഏറെ ശ്രദ്ധേയയായി. ലിച്ചി എന്നായിരുന്നു അന്ന അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. അങ്കമാലി ഡയറീസിനുശേഷം അന്നയുടെ കഥാപാത്രം അത്രയേറെ ശ്രദ്ധിക്കപ്പെട്ടതിനാല്‍ അന്നയുടെ യഥാർത്ഥ പേരൊക്കെ പ്രേക്ഷകർ മറന്നുപോയി. താരത്തിനെതിരെ ബോഡി ഷെയിമിങ് കമന്റുകള്‍ ഇപ്പോഴും എത്താറുണ്ട്. ഇപ്പോഴിതാ അന്നയുടെ പുതിയൊരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ചർച്ചയാകുന്നത്ചെമ്മണ്ണൂർ ജ്വല്ലേഴ്സിന്റെ ചേർത്തല ബ്രാഞ്ചിന്റെ ഉദ്ഘാടനത്തില്‍ അന്ന പങ്കെടുത്തതിന്റെ വീഡിയോയാണ് ചർച്ചയാകുന്നത്. ഷോപ്പ് ഉദ്ഘാടനം ചെയ്തശേഷം അവിടെയുണ്ടായിരുന്ന ആഭരണങ്ങളില്‍ പലതും അന്ന ട്രൈ ചെയ്തു. അതിനിടയില്‍ ഉടമയായ ബോബി ചെമ്മണ്ണൂർ പറഞ്ഞ കമന്റാണ് സോഷ്യല്‍മീഡിയയില്‍ ചർച്ചയാകുന്നത്.അന്നക്ക് വലിയ സൈസ് ഉള്ള സാധനം എടുത്ത് കൊടുക്കൂ… ആളുടെ സൈസിന് അനുസരിച്ചുള്ള കൊണ്ടുവരൂവെന്നാണ് ബോച്ചെ ജീവനക്കാരോട് പറഞ്ഞതും. അന്നയുടെ ശരീരത്തെ കൂടി പരിഹസിച്ചുള്ളതാണ് കമന്റും അതിനിടയില്‍ കാണിച്ച കൈകൊണ്ടുള്ള ആംഗ്യവും. ചുറ്റും കൂടി നിന്നവരും ബോച്ചെയുടെ ഡബിള്‍ മീനിങ്ങുള്ള കമന്റ് കേട്ട് ചിരിക്കുന്നതും വീഡിയോയില്‍ കാണാം.ബോച്ചെയുടെ ഡയലോഗ് കടമെടുത്ത് നടിയെ ബോഡി ഷെയിം ചെയ്തുള്ള കമന്റുകളും വൈറല്‍ വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടു. ബോച്ചെയുടെ അസഭ്യം നിറഞ്ഞ കമന്റിനോട് അന്ന പ്രതികരിച്ചില്ല. ചിരിക്കുക മാത്രമാണ് ചെയ്തത്.അടുത്തിടെ നടി ഹണി റോസിനോടും സമാനാമായ രീതിയില്‍ വിവാദ പരാമർശം നടത്തിയിരുന്നു ബോച്ചെ. ബോബി ചെമ്മണ്ണൂരിന്റെ അതിഥിയായി ഒരു പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു ഹണി റോസ്. പരിപാടിയുടെ ഭാഗമായി ബോബി ചെമ്മണ്ണൂരിന്റെ ജ്വലറിയും താരം സന്ദർശിച്ചിരുന്നു.ഒരു നെക്ലസ് കഴുത്തില്‍ അണിയച്ചതിനുശേഷം ബോബി ചെമ്മണ്ണൂർ ഹണി റോസിനെ ഒന്ന് കറക്കി. നേര നിന്നാല്‍ മാലയുടെ മുൻഭാഗമെ കാണു. മാലയുടെ പിൻഭാഗം കാണാൻ വേണ്ടിയാണ് കറക്കിയത് എന്നായിരുന്നു ബോബി ചെമ്മണ്ണൂർ അതെക്കുറിച്ച്‌ പറഞ്ഞത്. കൂടാതെ ഹണി റോസിനെ കാണുമ്ബോള്‍ പുരാണത്തിലെ കുന്തി ദേവിയെന്ന കഥാപാത്രത്തെ ഓർമ വരുമെന്ന് ബോബി പറഞ്ഞു.ഈ രണ്ട് പരാമർശങ്ങളും വലിയ വിവാദത്തിനും പ്രതിഷേധത്തിനുമാണ് പിന്നീട് വഴി വെച്ചിരുന്നു. അതെല്ലാം ഒന്ന് കെട്ടടങ്ങി വരുന്ന സാഹചര്യത്തിലാണ് നടി അന്നയെ ബോഡി ഷെയിം ചെയ്തുള്ള വള്‍ഗർ‌ കമന്റ് ബോച്ചെ പറഞ്ഞത്. ശരീര ഭാരം വർധിച്ചതിന്റെ പേരില്‍ വലിയ വിമർശനം കഴിഞ്ഞ കുറച്ച്‌ നാളുകളായി അന്ന നേരിടുന്നുണ്ട്. വേദനിപ്പിക്കരുതെന്നും താൻ രോഗബാധിതയാണെന്നുമാണ് ഒരിക്കല്‍ രോഗ വിവരം വെളിപ്പെടുത്തി വിമർശനങ്ങളോ‍ട് നടി പ്രതികരിച്ചത്.ഓട്ടോഇമ്മ്യൂണ്‍ തൈറോയ്ഡ് എന്ന രോഗാവസ്ഥയിലൂടെയാണത്രെ അന്ന കടന്ന് പോകുന്നത്. ഇതിനാല്‍ ശരീരം ചിലപ്പോള്‍ തടിച്ചും മെലിഞ്ഞും ഇരിക്കും. മുഖം വലുതാകുന്നതും സന്ധികളിലെ തടിപ്പും വേദനയും ഈ രോഗത്തിന്‍റെ ലക്ഷണങ്ങളാണെന്നും അന്ന വെളിപ്പെടുത്തിയിരുന്നു.

Ad Image Ad Image Ad Image Ad Image Ad Image Ad Image