Technology
അടിച്ച് മോനെ! ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സില്‍ സ്മാര്‍ട്ട്ഫോണ്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു
ഫ്ലിപ്പ്കാർട്ടിൻ്റെ ബിഗ് ബില്യണ്‍ ഡേയ്‌സ് സെയില്‍ സെപ്റ്റംബർ 27ന് ആരംഭിക്കും. അതേ സമയം പ്ലസ് അംഗങ്ങള്‍ക്ക് സെപ്തംബർ 26 മുതല്‍ ആക്‌സസ് ലഭിക്കും.ഇ-കൊമേഴ്‌സ് സൈറ്റ് ഇതിനകം തന്നെ വിവിധ വിഭാഗങ്ങളിലുള്ള ഡീലുകളും കിഴിവുകളും ടീസിംഗ് ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍, ഫ്ലിപ്പ്കാർട്ട് ഫോണുകള്‍ക്കുള്ള കിഴിവുകളും ഓഫറുകളും വെളിപ്പെടുത്തി. വെറും 999 രൂപ നല്‍കി വില ലോക്ക് ചെയ്യാനും ഉപയോക്താക്കളെ അനുവദിക്കുന്നു. ബിഗ് ബില്യണ്‍ ഡേയ്‌സ് 2024 സെയിലില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന ചില ഡീലുകളും കിഴിവുകളും ഈ ലേഖനത്തില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് 2024: ഫ്ലിപ്പ്കാർട്ട് മൊബൈല്‍ ആപ്ലിക്കേഷനില്‍, ഇ-കൊമേഴ്‌സ് ഭീമൻ കിഴിവില്‍ ലഭ്യമാകുന്ന ചില സ്മാർട്ട്‌ഫോണുകളുടെ ഓണ്‍-സെയില്‍ വിലകള്‍ ടീസർ ചെയ്യാൻ തുടങ്ങി. ഉദാഹരണത്തിന്, 8 ജിബി റാമും 128 ജിബി ഇൻബില്‍റ്റ് സ്റ്റോറേജുമുള്ള ഗൂഗിള്‍ പിക്സല്‍ 8, പൊതുവെ 75,999 രൂപ ആണ് ഉള്ളത്. അത് സെയില്‍ സമയത്ത് 40,000 രൂപയില്‍ താഴെ ലഭ്യമാകും.അത് പോലെ, 8 ജിബി റാമും 128 ജിബി ഇൻബില്‍റ്റ് സ്റ്റോറേജുമുള്ള സാംസങ് ഗാലക്‌സി എസ്23 (Samsung Galaxy S23), സാധാരണയായി പ്ലാറ്റ്‌ഫോമില്‍. 89,999 രൂപയ്ക്ക് ലഭിക്കുന്നത് 40,000 രൂപയില്‍ താഴെ ലഭ്യമാകും. എന്നിരുന്നാലും, രണ്ട് സ്മാർട്ട്ഫോണുകളുടെയും അന്തിമ വില വെളിപ്പെടുത്തിയിട്ടില്ല.കൂടാതെ, സാംസങ് ഗാലക്‌സി എസ് 23 എഫ്‌ഇ അടിസ്ഥാന മോഡല്‍, സാധാരണയായി വെബ്‌സൈറ്റില്‍ വില്‍ക്കുന്നത് 79,999 രൂപയ്ക്ക് ആണ്. എന്നാല്‍ ഇപ്പോള്‍ അത് 30,000 രൂപയ്ക്ക് താഴെ ലഭ്യമാകുമെന്ന് ടീസർ സൂചിപ്പിക്കുന്നു. പ്രകടനത്തെ കേന്ദ്രീകരിച്ചുള്ള പോക്കോ X6 പ്രോ 5G 20,000 രൂപയ്ക്ക് താഴെ ലഭ്യമാകുമെന്ന് ടീസറില്‍ പറയുന്നുണ്ട്.മറ്റ് സ്‌മാർട്ട്‌ഫോണുകളുടെ സെയില്‍ സമയത്തെ വില ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല എങ്കിലും, സിഎംഎഫ് ഫോണ്‍ 1, നതിംഗ് ഫോണ്‍ 2a, പോക്കോ M6 പ്ലസ്, വിവോ T3X, ഇൻഫിനിക്സ് നോട്ട് 40 പ്രോ എന്നിവയും മറ്റും വില കിഴിവില്‍ വാങ്ങാൻ ലഭ്യമാകുമെന്ന് ഫ്ലിപ്കാർട്ട് സ്ഥിരീകരിച്ചു.പ്ലാറ്റ്‌ഫോമില്‍ നിർദ്ദിഷ്‌ട കിഴിവുകള്‍ കൂടാതെ, വാങ്ങുന്നവർക്ക് അധിക ബാങ്ക് ഓഫറുകള്‍ പ്രയോജനപ്പെടുത്താൻ ഉള്ള ഓപ്ഷനും ഉണ്ടായിരിക്കും. എച്ച്‌ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകള്‍ ഉപയോഗിക്കുമ്ബോള്‍, വാങ്ങുന്നവർക്ക് അവരുടെ പർച്ചേസിന് 10 ശതമാനം തല്‍ക്ഷണ കിഴിവ് ലഭിക്കും. കൂടാതെ, ഫ്ലിപ്കാർട്ട് യുപിഐ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുമ്ബോള്‍, ഉപഭോക്താക്കള്‍ക്ക് 50 രൂപ കിഴിവ് ലഭിക്കും.ഉപഭോക്താക്കള്‍ക്ക് ഫ്ലിപ്കാർട്ട് പേ ലേറ്റർ പേയ്മെൻ്റ് ഇൻസ്ട്രുമെൻ്റിന് ഒപ്പം ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് ലഭിക്കുമെന്ന് ഫ്ലിപ്പ്കാർട്ടും വ്യക്തമാക്കിയിട്ടുണ്ട്. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകള്‍ ഉപയോഗിക്കുമ്ബോള്‍ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇനിയും കാത്തിരിക്കേണ്ടത് ഉണ്ട്.ആമസോണിൻ്റെ സെയില്‍ ഫ്ലിപ്കാർട്ടിൻ്റെ ബിഗ് ബില്യണ്‍ ഡേയ്‌സിന്റെ അതെ സമയത്ത് തന്നെ നടക്കുന്നത്കൊണ്ട്, രണ്ട് പ്ലാറ്റ്‌ഫോമുകള്‍ തമ്മിലുള്ള മത്സരം കടുത്തതായിരിക്കുമെന്ന് ആണ് പ്രതീക്ഷിക്കുന്നത്. ഇത് ഉപഭോക്താക്കള്‍ക്ക് ഉത്സവ ഷോപ്പിംഗ് കൂടുതല്‍ പ്രേരിപ്പിക്കും. ഇവൻ്റിന് കൂടുതല്‍ ആവേശം പകർന്നുകൊണ്ട് സെപ്റ്റംബർ 20ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് പ്രധാന സ്മാർട്ട്‌ഫോണ്‍ ഡീലുകള്‍ വെളിപ്പെടുത്താനും ആമസോണ്‍ പദ്ധതിയിട്ടിട്ടുണ്ട്.ഈ ലേഖനം നിങ്ങള്‍ക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തില്‍ ഉപകാരപ്രദമായ നിരവധി ലേഖനങ്ങള്‍ Gizbot മലയാളത്തില്‍ ഉണ്ട്. കൂടുതല്‍ ടെക്ക് ന്യൂസുകള്‍, ടെക്ക് ടിപ്‌സുകള്‍, റിവ്യൂകള്‍, ലോഞ്ചുകള്‍ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളില്‍ പറയുന്നവ നിങ്ങള്‍ക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.