inner-image

സംസ്ഥാനത്ത് ഓണക്കാലത്തെ മദ്യ വില്‍പ്പന ഉയർന്നു. ബെവ്ക്കോ വഴിയുള്ള വില്‍പ്പനയുടെ കണക്ക് പ്രകാരം ഈ മാസം ആറു മുതല്‍ 17 വരെ 818.21 കോടിയുടെ മദ്യമാണ് വിറ്റത്ഉത്സവ സീസണില്‍ സ്ഥിരമായി മദ്യവില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്ന തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ട്ലെറ്റിനെയും, കൊല്ലം ആശ്രാമം ഔട്ട് ലെറ്റിനെയും ചാലക്കുടിയെയും പിന്തളളി ഇത്തവണ ഓണം മദ്യം മദ്യ വില്‍പ്പന ഏറ്റവും കൂടുതല്‍ നടന്നത് തിരൂർ ബെവ്കോ ഔട്ട് ലെറ്റിലാണ്. 5.59 കോടി രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റത്. രണ്ടാം സ്ഥാനം കരുനാഗപ്പള്ളി ഔട്ട് ലെറ്റിലാണ്. 5.14 കോടി രൂപയുടെ മദ്യമാണ് വിറ്റത്. മൂന്നാം സ്ഥാനത്തുളള തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ട്ലെറ്റ്ല്‍ 5.01 കോടിയുടെ മദ്യം വിറ്റു.കഴിഞ്ഞ വർഷം ഈ കാലയളവില്‍ 809.25 കോടിയുടെ മദ്യമായിരുന്നു വിറ്റത്. ഈ വർഷം ഉത്രാടം വരെയുള്ള കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മദ്യ വില്‍പ്പന കുറവായിരുന്നു. ഈ വർഷം ചതയ ദിനം ഡ്രൈഡേ അല്ലാതിരുന്നതാണ് മദ്യ വില്‍പ്പനയില്‍ നേട്ടമുണ്ടാക്കാൻ ബെവ്കോയ്ക്ക് കഴിഞ്ഞത്.

Ad Image Ad Image Ad Image Ad Image Ad Image Ad Image