inner-image

മോഹൻലാൽ ആരാധകരുടെ കാത്തിരിപ്പിന് അവസാനമാകുന്നു. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ ട്രയിലർ റിലീസാകുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ട്രെയിലർ പുറത്ത് വിടും. മോഹൻലാൽ തന്നയാണ് ഇക്കാര്യം അറിയിച്ചത്. വെർച്വൽ 3 D ട്രയിലറാണ് റിലീസാകുന്നത്. മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പേജിലൂടയാണ് ഇക്കാര്യം അറിയിച്ചത്. ബറോസ് ക്രിസ്മസ് റിലീസായിട്ടാകും പ്രേക്ഷകർക്ക് മുന്നിലെത്തുക. ആദ്യം ഒക്ടോബർ മൂന്നിനായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സിനിമയുടെ വിഎഫ്എക്സ് വർക്കുകളും ഐ മാക്സ് പതിപ്പും പൂർത്തിയായിട്ടില്ലെന്നും അതിനാൽ സിനിമയുടെ റിലീസ് നീട്ടുകയായിരുന്നു.

Ad Image Ad Image Ad Image Ad Image Ad Image Ad Image