inner-image

വസ്ത്രത്തിനിടെയിലൂടെ ആരാധകന്‍ നഗ്നത പകര്‍ത്താന്‍ ശ്രമിച്ചതോടെ സംഗീത പരിപാടി പാതിയില്‍ നിര്‍ത്തി ഗായിക ഷക്കീറ.മുന്‍ നിരയില്‍ ഉണ്ടായിരുന്ന ആരാധകനാണ് മോശമായി പെരുമാറിയത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ ഇങ്ങനെ ചെയ്യരുതെന്ന് താക്കീത് ചെയ്ത ശേഷം ഷക്കീറ നൃത്തം തുടരുകയായിരുന്നു.എന്നാല്‍ ആരാധകന്‍ വീണ്ടും സഭ്യമല്ലാത്ത രീതിയില്‍ ദൃശ്യം പകര്‍ത്തുന്നത് കണ്ടതോടെ ഗായിക പ്രകടനം പാതിയില്‍ നിര്‍ത്തി വേദി വിട്ടിറങ്ങുകയായിരുന്നു. ലിവ് മിയാമി നൈറ്റ് ക്ലബിലാണ് സംഭവം. സോള്‍ട്ടെറാ എന്ന ഗാനം പാടി കാണികള്‍ക്ക് മുന്നിലായി നിന്ന് നൃത്തം ചെയ്യവേയാണ് ഒരാള്‍ വസ്ത്രത്തിന്റെ അടിയിലേക്ക് ക്യാമറ ഫോക്കസ് ചെയ്തത്.ഇത് കണ്ടയുടനെ തന്നെ അയാളോട് അങ്ങനെ ചെയ്യരുതെന്ന് ഷക്കീറ താക്കീത് നല്‍കുന്നുണ്ട്. എന്നാല്‍ വേദിയില്‍ തുടര്‍ന്ന ഷക്കീറയ്ക്ക് നേരെ ക്യാമറയുമായി അടുത്തതോടെ ഗായിക വേദി വിടുകയായിരുന്നു. ഷക്കീറയ്ക്ക് നേരിട്ട ദുരനുഭവത്തില്‍ പ്രതിഷേധവുമായി നിരവധി പേരാണ് എത്തുന്നത്.സെലിബ്രിറ്റികള്‍ പോലും ആളുകളില്‍ നിന്ന് മോശം പെരുമാറ്റത്തിന് വിധേയരാകുന്ന ഒരു ലോകത്ത് സ്ത്രീകളുടെ സുരക്ഷയുടെ പ്രാധാന്യമാണ് പലരും കമന്റുകളായി പോസ്റ്റ് ചെയ്തത്. സ്ത്രീകളോട് മോശമായി പെരുമാറുന്നവര്‍ മാനസികമായി അസുഖം ബാധിച്ചവരാണെന്നും ചിലര്‍ കമന്റ് ചെയ്തു.

Ad Image Ad Image Ad Image Ad Image Ad Image Ad Image