inner-image

ബസില്‍ മുതല്‍ തെരുവിലും ജോലിസ്ഥലങ്ങളിലുമെല്ലാം സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നു. പുരുഷന്മാരുടെ അനാവശ്യവും ബോധപൂര്‍വ്വവുമായ സ്പർശങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്നുഎന്നാല്‍ അത് തിരക്കിനിടെയില്‍ സംഭവിച്ചതാണെന്നും ബോധപൂര്‍വ്വമല്ലെന്നും പറഞ്ഞ് പരാതികളോ നടപടികളോ ഇല്ലാതെ പോകുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞ ദിവസം ഹൈദ്രാബാദ്പോലീസ് എക്സ് ഹാന്‍റില്‍ പങ്കുവച്ച ഒരു വീഡിയോ ഞെട്ടിക്കുന്നതായിരുന്നു.വീഡിയോ പങ്കുവച്ച്‌ കൊണ്ട് ഹൈദ്രാബാദ് പോലീസ് ഇങ്ങനെ കുറിച്ചു, 'നിങ്ങളുടെ മോശമായ പെരുമാറ്റം, അത് റോഡുകളിലും പൊതുസ്ഥലങ്ങളിലും എവിടെയായാലും ഞങ്ങളുടെ ഷീ ടീമുകള്‍ രേഖപ്പെടുത്തുന്നു. നിങ്ങളുടെ ദുരുദ്ദേശ്യങ്ങളെ കൊല്ലുക എന്നത് മാത്രമാണ് നിങ്ങളെ ജയിലില്‍ നിന്ന് സുരക്ഷിതമായി നിലനിർത്തുന്നതിനുള്ള ഒരേയൊരു മന്ത്രം.' ഒപ്പം തിരക്കേറിയ സ്ഥലത്ത് വച്ച്‌ ഒരു സ്ത്രീയുടെ ശരീരത്തില്‍ പിന്നില്‍ നില്‍ക്കുന്ന പുരുഷന്‍ ബോധപൂര്‍വ്വം സ്പര്‍ശിക്കുന്നതിന്‍റെ വീഡിയോയും പങ്കുവച്ചു. വീഡിയോ വളരെ വേഗം വൈറലായി. ഇതിനകം 14 ലക്ഷം പേരാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ ഇത്തരം മനോരോഗികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.വീഡിയോയിലുള്ള ആള്‍ക്കെതിരെ എന്തെങ്കിലും നടപടിയുണ്ടായോ എന്ന കാര്യം പോലീസ് വ്യക്തമാക്കിയിട്ടില്ല. ഈ വീഡിയോ കണ്ട നിരവധി പേർ കമന്റുകളുമായെത്തി. "സർ ഇത്തരമൊരു പെരുമാറ്റം റെക്കോർഡ് ചെയ്യുന്നത് പ്രശ്നത്തിന്‍റെ ഒരു വശമാണ്, പക്ഷേ ശിക്ഷയാണ് യഥാർത്ഥ പരിഹാരം. എത്രയാളുകള്‍ ശിക്ഷിക്കപ്പെടുന്നു എന്നതാണ് യഥാർത്ഥ പ്രശ്നം!" "ദയവായി കുറ്റവാളികളുടെ ചിത്രങ്ങള്‍ പരസ്യമായി ഇടുക, അവരെ നാണം കെടുത്തുക" "ഇത്തരം കുറ്റവാളികള്‍ക്ക് കഠിനമായ ശിക്ഷ തന്നെ നല്‍കണം" "കൊള്ളാം സർ. ദയവായി അത്തരം ആളുകളെ പരസ്യമായി ശിക്ഷിക്കുക," "പോലീസ് അത് തടയുന്നതിനുപകരം റെക്കോർഡ് ചെയ്തുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ആരെങ്കിലും ആരെയെങ്കിലും കൊല്ലുകയാണെങ്കില്‍ അത് ഇങ്ങനെ സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു," എന്നിങ്ങനെ നീളുന്നു കമന്റുകള്‍.


https://x.com/hydcitypolice/status/1834992302139359619?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1834992302139359619%7Ctwgr%5E34ff9fe6e5a15786423bdcb773ab3cedca09f984%7Ctwcon%5Es1_c10&ref_url=https%3A%2F%2Fapi-news.dailyhunt.in%2F
Ad Image Ad Image Ad Image Ad Image Ad Image Ad Image