inner-image

ടൊവിനോ തോമസ് (Tovino Thomas) നായകനായെത്തിയ അജയന്റെ രണ്ടാം മോഷണം ( Ajayante randam moshanam-ARM) ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ഇന്ന് മുതല്‍ കാണാൻ കഴിയും. ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ഒടിടിയില്‍ കാണാൻ കഴിയും. ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്ത് 58 ദിവസം പിന്നിട്ടതിന് പിന്നാലെയാണ് ഒടിടിയില്‍ എത്തിയിരിക്കുന്നത്. സെപ്റ്റംബർ 12-നായിരുന്നു ചിത്രത്തിന്റെ റിലീസ്. ജിതിൻ ലാല്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് സുജിത്ത് നമ്ബ്യാർ ആണ്. തന്റെ ആദ്യ സിനിമകൊണ്ട് സിനിമ പ്രമികളെ ഞെട്ടിക്കാൻ ഒരു പുതുമുഖ സംവിധായകൻ എന്ന നിലയില്‍ ജിതിന് കഴിഞ്ഞിരുന്നു.

Ad Image Ad Image Ad Image Ad Image Ad Image Ad Image